മണിയന്‍പിള്ള രാജുവിന്റെ മകന്‍ റോക്കറ്റ് വിട്ടെന്ന് ഇനി വാര്‍ത്ത വരും, കലിപ്പുമായി നിരഞ്ജ്

niranjan about maniyanpilla raju
niranjan about maniyanpilla raju

മണിയന്‍പിള്ള രാജുവിന്റെ മകനാണ് നിരഞ്ജ്. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ് എന്ന ചിത്രത്തില്‍ നായകനായി നിരഞ്ജ് അഭിനയിച്ചിട്ടുണ്ട്.
2018ല്‍ പൊലീസില്‍ നിന്നും പെറ്റിയടിച്ചെന്ന് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ വന്നതില്‍ പ്രതികരിച്ച് നിരഞ്ജ് രംഗത്തെത്തി.

നിരഞ്ജിന്റെ വാക്കുകള്‍

ഞാന്‍ പൊലീസ് കസ്റ്റഡയില്‍ എന്നു പറഞ്ഞു കുറേ പേജുകളില്‍ വാര്‍ത്ത വരുന്നുണ്ട്. 2018ല്‍ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരഭിമുഖത്തില്‍ പറഞ്ഞതിനാണ് ഇങ്ങനെ.

ഇനി ഭാവിയില്‍ ഞാന്‍ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?