എനിക്ക് ഉഷയുമായി സാമ്യമുണ്ട്, ഷെല്ലി കിഷോര്‍

മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. കേന്ദ്രകഥാപാത്രം ടൊവിനോയാണെങ്കിലും ഷിബു എന്ന പ്രതിനായകകഥാപാത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ ഏറെ പിടിച്ച് പറ്റിയത്. ഷിബുവിന്റെ നായികയായി എത്തിയ ഉഷയും കൈയ്യടി…

മിന്നല്‍ മുരളിയിലെ ഉഷ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. കേന്ദ്രകഥാപാത്രം ടൊവിനോയാണെങ്കിലും ഷിബു എന്ന പ്രതിനായകകഥാപാത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ ഏറെ പിടിച്ച് പറ്റിയത്. ഷിബുവിന്റെ നായികയായി എത്തിയ ഉഷയും കൈയ്യടി നേടി. ഉഷയെ അവതരിപ്പിച്ചത് നടി ഷെല്ലി കിഷോറാണ്. ഇപ്പോഴിതാ ഉഷയെ കുറിച്ച് ഷെല്ലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഷെല്ലിയുടെ വാക്കുകള്‍ –
ഞാനും ഉഷയും തമ്മില്‍ ശരിക്കും സാമ്യമുണ്ട്. വളരെ ഇമോഷണലും സെന്‍സിറ്റീവുമാണ്. എന്റെ ജീവിതത്തിലും ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം കൂട്ടിച്ചേര്‍ത്താണ് ഞാന്‍ ഉഷയെ അവതരിപ്പിച്ചത്. എനിക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഞാന്‍ പൊതുവേ ചെയ്യാറില്ല. ഉഷ എന്ന കഥാപാത്രം എവിടെയൊക്കെയോ എന്നിലും ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ ഞാനും ഉഷ കടന്നു പോയ ചില അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഒരുപാടൊന്നും എനിക്ക് ആ കഥാപാത്രമാവാന്‍ പ്രയത്‌നികേണ്ടി വന്നില്ല.
വളരെ സ്വാഭാവികമായി തന്നെ ചെയ്യാന്‍ സാധിചു. ഗുരു സാറിന്റെ അഭിനയം ഗംഭീരം ആയതിനാല്‍ നന്നായി അവതരിപ്പിക്കാനും സാധിച്ചു. എന്റെ ഒരു പഴയ തമിഴ് സിനിമ കണ്ടിട്ടാണ് ബേസില്‍ എന്നെ ഉഷയാകാന്‍ വിളിച്ചത്. എന്റെ രൂപം കണ്ട് കഥാപാത്രത്തിന് ഓക്കേ അല്ല എന്ന് തോന്നുകയാണെങ്കില്‍ വേറെ ആളെ കാസ്റ്റ് ചെയ്‌തോള്ളാന്‍ എന്നാണ് ഞാന്‍ തുടക്കത്തില്‍ അവരോട് പറഞ്ഞത്. ബേസില്‍ വളരെ കൂള്‍ ആയിട്ടുള്ള ഒരാളാണ്. ഇത്രയും ചുമതലവഹിക്കുന്ന ഒരാളാണെന്ന് കണ്ടാല്‍ തോന്നില്ല. കഥാപാത്രത്തിന്റെ ഐഡിയ മാത്രമേ നമ്മള്‍ക്ക് തരൂ. ബാക്കി നമ്മുടെ ഇഷ്ടത്തിന് ചെയ്യുവാനുള്ള ഫ്രീഡം ബേസില്‍ നമുക്ക് തരുന്നുണ്ട്”.