ഒരുപാട് വൈകാരിക പ്രശ്‌നങ്ങളുണ്ട്..! തുറന്ന് പറഞ്ഞ് മഞ്ജിമ മോഹന്‍….മാറാന്‍ തയ്യാറാണ്

ബാലതാരമായി മലയാള സിനിമാ രംഗത്ത് എത്തിയ നടിയാണ് മഞ്ജിമ മോഹന്‍. പിന്നീട് പഠനതിരക്കുകളുമായി അഭിനയ രംഗത്ത് നിന്ന് താരം വിട്ടു നില്‍ക്കുകയായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ്…

ബാലതാരമായി മലയാള സിനിമാ രംഗത്ത് എത്തിയ നടിയാണ് മഞ്ജിമ മോഹന്‍. പിന്നീട് പഠനതിരക്കുകളുമായി അഭിനയ രംഗത്ത് നിന്ന് താരം വിട്ടു നില്‍ക്കുകയായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ നിവിന്‍ പോളിയുടെ നായിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തില്‍ മാത്രമല്ല തമിഴിലും മറ്റു ഭാഷകളിലും മഞ്ജിമയ്ക്ക് അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. മലയാളത്തിനേക്കാള്‍ കൂടുതല്‍ തമിഴിലാണ് താരം തിളങ്ങുന്നത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ശരീരത്തില്‍ സംഭവിക്കുന്ന രൂപമാറ്റങ്ങളെക്കുറിച്ചുള്ള പൊതുബോധത്തെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആളുകളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് തനിക്ക് മാറാന്‍ കഴിയില്ലെന്ന് മഞ്ജിമ പറയുന്നു. ഒരു നടി എപ്പോഴും ഒരു പോലെ ഇരിക്കണമെന്ന് വാശി പിടിക്കാന്‍ പറ്റില്ലെന്നും ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും മഞ്ജിമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വൈകാരിക പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കുണ്ട്. ഒരു നടന്‍ തടി വച്ചാല്‍ ചോദിക്കാത്ത ചോദ്യങ്ങളാണു സമൂഹം ഒരു നടിയോടു ചോദിക്കുന്നത്. മെലിഞ്ഞാലോ എന്തെങ്കിലും അസുഖമാണോയെന്നും ഇക്കൂട്ടര്‍ ചോദിക്കും. ഇത്തരം ചോദ്യങ്ങളെ മനഃപൂര്‍വം അവഗണിക്കുകയാണിപ്പോള്‍.

Manjima Mohan

എന്നെയും എന്റെ പ്രശ്‌നങ്ങളെയും അറിയാവുന്നവരായിരിക്കും ഇതെല്ലാം ചോദിക്കുന്നവരില്‍ ഭൂരിഭാഗവും. ശരിക്കും ഇറിറ്റേഷന്‍ തോന്നും ഇക്കൂട്ടരോട്. എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്നെങ്കില്‍ ശരീരത്തില്‍ മാറ്റം വരുത്തുന്നതില്‍ തെറ്റില്ലെന്നും താന്‍ അതിന് തയ്യാറാണെന്നും നടി പറയുന്നു.