ഇനി നടക്കാൻ കഴിയുമോ എന്ന സംശയം, ജീവിതം കൈവിട്ടുപോകുമോ എന്ന ഭയം എന്നെ വല്ലാതെ വേട്ടയാടി

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി തിളങ്ങിയതിനു ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തിരിച്ചുവരവ് നടത്തിയിരുന്ന…

Manjima-Mohan-about-Life

ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായി തിളങ്ങിയതിനു ശേഷം കുറച്ച് നാളുകളായി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന താരം വർഷങ്ങൾക്ക് ശേഷം ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി തിരിച്ചുവരവ് നടത്തിയിരുന്ന താരത്തിന് മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും തന്റെ കഴിവ് തെളിയിച്ചതോടെ താരത്തിന് തമിഴ് നാട്ടിലും മികച്ച ആരാധക പിന്തുണ ലഭിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് കാലങ്ങളായി താരത്തിനെ സിനിമയിൽ അങ്ങനെ കാണാറില്ല. തന്റെ ജീവിതത്തിലെ വളരെ വലിയ പ്രതിസന്ധി സമയത്തിൽ കൂടി കടന്നു പോകുകയായിരുന്നു താരം. ജീവിതം തന്നെ നഷ്ട്ടപെടുമെന്ന് തോന്നിയ സമയത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മഞ്ജിമ ഇപ്പോൾ.
ജീവിതത്തിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിട്ട കുറച്ചു നാളുകളിലൂടെയാണ് ഞാൻ കഴിഞ്ഞു പോയത്.​ ഒരു ദിവസം വീ​ടി​ന്റെ​ ​ഗേ​റ്റിൽ ​ത​ട്ടി​ ​ഇ​ട​തു​കാ​ലി​ന്റെ​ ​ഉ​പ്പൂ​റ്റി​ ​ഭാ​ഗ​ത്ത് ​ഒ​രു​ ​ചെ​റി​യ​ ​മു​റി​വ് ​ഉ​ണ്ടാ​യി.​ഹോസ്പിറ്റലിൽ പോയപ്പോൾ അവർ സ്റ്റിച്ച് ചെയ്തു തന്നു. ര​ണ്ടാ​ഴ്ചത്തെ വിശ്രമം മാത്രമേ വേണ്ടി വരൂ എന്നാണ് അപ്പോൾ കരുതിയത്.​ ഈ കാര്യം അപ്പോൾ​ ​ചേ​ട്ട​നോ​ട് ​മാ​ത്രം​ ​പ​റഞ്ഞിരുന്നോളു.​ സ്റ്റി​ച്ച് ​നീ​ക്കം​ ​ചെ​യ്ത​പ്പോ​ൾ​ ​കാ​ലി​ന് ​അ​സ​ഹ്യ​മാ​യ​ ​വേ​ദ​ന​ തുടങ്ങി.​ ഒട്ടും ന​ട​ക്കാ​ൻ​ ​ക​ഴി​യാത്ത അവസ്ഥ. ​ഉ​പ്പൂ​റ്റി​ ​ഭാ​ഗ​ത്തെ​ ​മു​റി​വാ​യ​തി​നാ​ൽ​ ​ഇ​നി​ ​അങ്ങോട്ട് ന​ട​ക്കാ​ൻ​ ​ക​ഴി​യു​മോ​യെ​ന്ന് തന്നെ ​പേ​ടി​ച്ചു.നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് ഉപ്പൂറ്റി ആല്ലേ. അത് കൊണ്ട് തന്നെ വീണ്ടും നടക്കാൻ ശ്രമിച്ചപ്പോഴെല്ലാം വേദന കൂടി വന്നു.  വേ​ദ​ന​ ​കൂ​ടി​യ​തോ​ടെ​ വീണ്ടും വേറൊരു ആശുപതിയിൽ പോകാൻ തീരുമാനിച്ചു. അങ്ങനെ ​അ​പ്പോ​ളോ​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​ർ​ ​ദൊ​രൈ​ ​കു​മാ​റി​നെ​ ​ക​ണ്ടു​.​അദ്ദേഹം ഉപ്പൂറ്റി പരിശോധിച്ചതിനു ശേഷം അ​ടി​യ​ന്ത​ര​ ​ശ​സ്ത്ര​ക്രി​യ​ ​വേ​ണ​മെ​ന്നും​ ​അ​ല്ലെ​ങ്കിൽ ​കാര്യങ്ങൾ കൈവിട്ടു പോകുമെന്നും പറഞ്ഞു. അതോടെ എന്റെ പേടി കൂടി.

Manjima Mohan
Manjima Mohan

ആദ്യം ചികിത്സയ്ക്ക് വേണ്ടി പോയ ആശുപത്രിയിലുള്ളവർ മുറിവ് നന്നായി വൃത്തിയാക്കാതെയായിരുന്നു ഡ്രസ്സ് ചെയ്തത്. ​മാ​ത്ര​മ​ല്ല,​ഗേ​റ്റി​ന്റെ​ ​ചെ​റി​യ​ ​ഒ​രു​ ​തു​രു​മ്പ് ​ക​ ഷ്ണം​ ​നീ​ക്കം​ ​ചെ​യ്ത​തു​മി​ല്ല,​ ഇതോടെയാണ് മുറിവിൽ ഇൻഫെക്ഷൻ ഉണ്ടാകുകയും ശേഷം ആ ഭാഗത്തു നിന്നും പ​ഴു​പ്പു​ണ്ടാ​യ​തി​നെയും​ ​തു​ട​ർ​ന്നാ​ണ് ​വേ​ദ​ന​ ​അ​നു​ഭ​വ​പ്പെ​ട്ട​ത്.​അങ്ങനെ പെട്ടന്ന് തന്നെ ഓപ്പറേഷൻ ചെയ്തു. ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​കാ​ലി​ന് ​ന​ല്ല​ ​വേ​ദ​ന അനുഭവപ്പെടാൻ തുടങ്ങി.​സി​നി​മ​യും​ ​നൃ​ത്ത​വും​ ​ഉ​പേ​ക്ഷി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​വു​മോ എന്ന് വരെ ഞാൻ പേടിച്ചു. അത് പോലെ ഒരു അവസ്ഥയിൽ കൂടിയാണ് ഞാൻ അന്ന് കടന്നു പോയത്.​ ​മൂ​ന്നു​മാ​സം​ ​ഇനി ന​ട​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ഡോ​ക്ട​ർ​ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു ഷോക്ക് ആയി പോയി.​വാ​ക്ക​റി​ലും​ ​ച​ക്ര​കസേ​​ര​യി​ലു​മാ​യി​ ​പി​ന്ന​ത്തെ​ ​ജീ​വി​തം ഞാൻ കഴിച്ചു കൂട്ടി.​ ആകെ മാനസികമായും ശാരീരികമായും തകർന്ന സമയം ആയിരുന്നു അത്.​ ത​ള​ർ​ന്നു​ ​പോ​യ​ ​ആ​ ​അ​വ​സ്ഥ​യി​ൽ​ ​അച്ഛനും അമ്മയും ചേട്ടനാണ് എനിക്ക് ആത്മവിശ്വാസം നൽകി കൂടെ നിന്നത്. പതുക്കെ പതുക്കെ ഞാൻ​ ​സാ​ധാ​ര​ണ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​തു​ട​ങ്ങി.​ ഇപ്പോൾ നന്നായി നടക്കാൻ കഴിയുന്നുണ്ട്. എന്നാൽ നൃത്തം ചെയ്യാൻ ഇപ്പോഴും തുടങ്ങിയിട്ടില്ല.