കന്മദത്തിൽ ആദ്യം നായികയായി പരിഗണിച്ചത് ആനിയെ ആയിരുന്നു

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമക്ക് നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചത്. അക്കാലത്തെ ഏറ്റവും നല്ല പ്രണയ…

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യർ. ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമക്ക് നിരവധി കഥാപാത്രങ്ങളാണ് സമ്മാനിച്ചത്. അക്കാലത്തെ ഏറ്റവും നല്ല പ്രണയ ജോഡികളായിരുന്നു മഞ്ജുവും ദിലീപും. പിന്നീട് ഇവർ വിവാഹിതരായി വർഷങ്ങൾക്ക് ശേഷം ഇരുവരും പിരിയുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്ന മഞ്ജു മികച്ച നടിയായി ഇന്നും മലയാളത്തിൽ തുടരുകയാണ്. വളരെ പെട്ടന്ന് തന്നെയാണ് മലയാള സിനിമയിൽ മഞ്ജുവിന്റെ വളർച്ച ഉണ്ടായത്. വളരെ പെട്ടന്ന് ആണ് മഞ്ജു മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നേടിയെടുത്തത്.

എന്നാൽ ഇപ്പോൾ മഞ്ജു വാര്യരെ കുറിച്ച് ലോഹിതദാസിന്റെ ഭാര്യ സിന്ധു പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ജു വാര്യരുടെ കരിയർ ബേസ്ഡ് പെർഫോമൻസുകളിൽ ഒന്നാണ് കന്മദം സിനിമയിലേത്. എന്നാൽ ഇന്നും ഈ കഥാപാത്രത്തിന് ആരാധകരുടെ ഇടയിൽ പ്രീതി ഏറെയാണ്. ഇപ്പോഴിതാ മഞ്ജു കന്മദം സിനിമയിലേക്ക് എങ്ങനെയാണു വന്നത് എന്ന് തുറന്ന് പറയുകയാണ് ലോഹിത ദാസിന്റെ ഭാര്യയായ സിന്ധു. സിന്ധുവിന്റെ വാക്കുകൾ ഇങ്ങനെ, കന്മദം സിനിമയിലേക്ക് ആദ്യം നായികയായി പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. എന്നാൽ ആനിയെ ഈ ചിത്രത്തിലേക്ക് തീരുമാനിച്ചത് കിരീടം ഉണ്ണി ആയിരുന്നു. എന്നാൽ ഉണ്ണിയുടെ ഈ തീരുമാനത്തെ എതിർത്തത് ലോഹി ആയിരുന്നു. ആനി ചിത്രത്തിൽ നായികയായി വേണ്ട എന്നാണ് ലോഹി പറഞ്ഞത്.

cropped-manju-warrier4.jpg

ആനിയുടെ അത്ര സൗന്ദര്യം ഈ നായികയ്ക്ക് വേണ്ട, ആനിയുടെ അത്ര നിറം ഈ കഥാപാത്രത്തിന് വേണ്ട എന്നുമാണ് ലോഹി പറഞ്ഞത്. അങ്ങനെ ആയിരുന്നു കന്മദത്തിലേക്ക് മഞ്ജു എത്തുന്നത്. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന് കൂടി ആയിരുന്നു അത്. അതിനു ശേഷം ഉള്ള ചിത്രം ആയിരുന്നു തൂവൽ കൊട്ടാരം. ആ ചിത്രത്തിലും മഞ്ജു തന്നെയാണ് നായികയായി എത്തിയത്. ലോഹിയുടെ നായികമാരിൽ ഏറ്റവും ബഹുമാനവും നല്ല പെരുമാറ്റവും ഉള്ളത് മഞ്ജുവിന് ആണെന്നും അത് കൊണ്ട് തന്നെ ലോഹിയുടെ നായികമാരിൽ തനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നായിക മഞ്ജു ആണെന്നുമാണ് സിന്ധു പറഞ്ഞത്.