അങ്ങനെ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി

മലയാള സിനിമയിലെ പ്രിയ നായികയാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്.  അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്യാൻ താരത്തിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായി…

മലയാള സിനിമയിലെ പ്രിയ നായികയാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്.  അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്യാൻ താരത്തിന് കഴിഞ്ഞു. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായി നിൽക്കുന്ന സമയത്ത് ആണ് മഞ്ജു വാര്യർ വിവാഹിത ആകുന്നതും സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നതും. അതിനു ശേഷം പതിനാലു വർഷങ്ങൾക്ക് ഇപ്പുറമാണ് മഞ്ജു വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തുന്നത്. ഗംഭീര സ്വീകരണമാണ് മഞ്ജു വാര്യർക്ക് തന്റെ രണ്ടാം വരവിലും ലഭിച്ചത്. വളരെ പെട്ടന്ന് തന്നെ താരം വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങി.

എന്നാൽ രണ്ടാം വരവിൽ മഞ്ജുവിനെ കാത്ത് നിരവധി അവസരങ്ങൾ ആണ് ഇരുന്നത്. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിക്കാൻ മഞ്ജുവിന് ഈ രണ്ടാം വരവിൽ കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഭാഗമായ മഞ്ജു ധനുഷിനൊപ്പം അസുരൻ എന്ന ചിത്രത്തിൽ കൂടിയാണ് തന്റെ തമിഴ് സിനിമയിലെ അരങ്ങേറ്റം നടത്തിയത്. എന്നാൽ ഗംഭീര സ്വീകരണമാണ് മഞ്ജുവിന് തമിഴ്  സിനിമയിൽ ലഭിച്ചത്. തമിഴിൽ ഗംഭീര അഭിനയം കാഴ്ച്ച വെച്ച മഞ്ജുവിന് നിരവധി ആരാധകരാണ് തമിഴിലും ഉണ്ടായത്. എന്നാൽ അതിനു ശേഷം വീണ്ടും തമിഴിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞു.

എന്നാൽ അതിനു ശേഷം കുറച്ച് നാളുകൾ തമിഴ് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. എന്നാൽ ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം വന്നിരിക്കുകയാണ്. തമിഴിൽ വീണ്ടും തിരിച്ച് വരവ് നടത്തുകയാണ് മഞ്ജു വാര്യർ. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘മിസ്റ്റർ എക്‌സി’ലൂടെയാണ് മഞ്ജു വാരിയർ വീണ്ടും തമിഴകത്തെത്തുന്നത്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം മഞ്ജു തമിഴിലേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രം കൂടിയാണിത്. അസുരനും തുനിവിനും ശേഷം മഞ്ജു അഭിനയിക്കുന്ന അടുത്ത തമിഴ് ചിത്രം കൂടിയാണിത്.