ഒടുവിൽ ആരാധകരുടെ സംശയങ്ങൾക്ക് ഉത്തരം തുറന്നു പറഞ്ഞു സനൂഷ

ബാലതാരമായി സിനിമയിൽ എത്തി നായികയായി മാറിയ താരമാണ് സനുഷ. ബാലതാരമായി അഭിനയിച്ച താരം വളരെ പെട്ടന്ന് ആയിരുന്നു നായികയായി തന്റെ അരങ്ങേറ്റം നടത്തിയത്. ബാലതാരത്തിന്റെ കുട്ടിത്തവും കുറുമ്പും കുസൃതിയുമെല്ലാം അത് പോലെ തന്നെ അവതരിപ്പിച്ച…

ബാലതാരമായി സിനിമയിൽ എത്തി നായികയായി മാറിയ താരമാണ് സനുഷ. ബാലതാരമായി അഭിനയിച്ച താരം വളരെ പെട്ടന്ന് ആയിരുന്നു നായികയായി തന്റെ അരങ്ങേറ്റം നടത്തിയത്. ബാലതാരത്തിന്റെ കുട്ടിത്തവും കുറുമ്പും കുസൃതിയുമെല്ലാം അത് പോലെ തന്നെ അവതരിപ്പിച്ച താരം വളരെ പെട്ടാണ് ആയിരുന്നു പ്രേഷകരുടെ ശ്രദ്ധ നേടിയത്. അതിനു ശേഷം വർഷങ്ങൾക്ക് ഇപ്പുറം മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടിയാണ് സനൂഷ നായികയായി തന്റെ അരങ്ങേറ്റം നടത്തിയത്. കുഞ്ഞായി സനൂഷയെ കണ്ട ആരാധകർ നായികയായി എത്തിയ സനൂഷയുടെ മാറ്റം കണ്ടു ഞെട്ടിയിരുന്നു എന്നതാണ് സത്യം. മിസ്റ്റർ മരുമകനിൽ കൂടി നായികയായി അരങ്ങേറിയ താരം അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്.

എന്നാൽ കുറച്ച് കാലങ്ങൾ ആയി മലയാളത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു താരം. എന്നാൽ ഇപ്പോൾ ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. എന്നാൽ ഇത്ര നാലും സിനിമയിൽ സജീവമായിരുന്ന താരം മലയാളത്തിൽ നിന്ന് മാത്രമാണ് ഇടവയൽ എടുത്തത്. ഇപ്പോൾ ആറു വർഷത്തിന് ശേഷം ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിൽ കൂടിയാണ് താരം തിരിച്ച് വരവ് നടത്തിയത്. ഇപ്പോഴിത എന്ത് കൊണ്ടാണ് മലയാള സിനിമയിൽ നിന്ന് തിരിച്ച് വരവ് നടത്തിയത് എന്ന് തുറന്ന് പറയുകയാണ് താരം. മലയാളത്തിൽ നിന്ന് ഇടവേള എടുത്തത് മനപ്പൂർവം ആണെന്ന് തുറന്ന് പറയുകയാണ് താരം.

Sanoosha Santhosh
Sanoosha Santhosh

ആറു വർഷങ്ങൾ താൻ മലയാളത്തിൽ നിന്ന് വിട്ടു നിന്ന്. എന്നാൽ ആ സമയത്തും ഞാൻ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സിനിമകൾ ചെയ്തിരുന്നു. മലയാളത്തിൽ നിന്ന് വിട്ട് നിന്നത് മനപ്പൂർവ്വം ആണ്. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്ത സമയങ്ങൾ ആയിരുന്നു അത്. എന്നാൽ ആ സമയത്തും ഞാൻ മറ്റ് ഭാഷകളിൽ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ഈ സമയം കൊണ്ട് ഞാൻ എന്റെ വിദ്യാഭ്യാസവും പൂർത്തിയാക്കി. ഇപ്പോൾ മൂന്ന് സിനിമകൾ ചെയ്തു. രണ്ടെണ്ണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നുമാണ് സനൂഷ പറയുന്നത് .