August 12, 2020, 2:19 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മമ്മൂട്ടിക്ക് ശേഷം മഞ്ജുവോ? ഇതൊക്കെ എങ്ങനെ സാധിക്കുന്നു മഞ്ജുവിനോട് ആരാധകൻ

manju-in-chathurmukham

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു, കുറെ നാളത്തെ ഇടവേളക്ക് ശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ച് എത്തിയത് ഒരു പിടി നല്ല സിനിമകളുമായാണ്, സിനിമയിലേക്ക് ഉള്ള താരത്തിന്റെ വരവ് എത്തി നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലാണ്, ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ താരത്തിന് നല്‍കിയത്. സെലക്ടീവായാണ് മഞ്ജു സിനിമകള്‍ സ്വീകരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

പുതിയ സിനിമയായ ചതുര്‍മുഖത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സണ്ണി വെയ്‌നും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.രഞ്ജിത്ത് കമല ശങ്കറും സലില്‍ വീയും ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം തന്നെ ചിത്രംതിയേറ്ററുകളിലേക്കെത്തു മെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.ലുക്കിന്റെ കാര്യത്തില്‍ എന്നും

manju-in-chathurmukham

അത്ഭുതപ്പെടുത്തുന്ന താരമായി വിശേഷിപ്പിക്കാറുള്ളത് മമ്മൂട്ടിയെയാണ്. എങ്ങനെ ഇത് സാധിക്കുന്നുവെന്ന് അദ്ദേഹത്തോട് ആരാധകര്‍ നിരന്തരം ചോദിക്കാറുണ്ട്. ഇപ്പോഴിതാ അതേ ചോദ്യം തന്നെയാണ് മഞ്ജുവിന് നേരെയും ഉയര്‍ന്നുവന്നിട്ടുള്ളത്. സ്റ്റൈലിഷ് ലുക്കില്‍ കൂളിങ് ഗ്ലാസ് വെച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം കഥാപാത്രവും ലുക്കും എന്ന കാര്യം അക്ഷരം പ്രതി പാലിക്കുകയാണ് മഞ്ജു വാര്യര്‍

നിരുപമയെ മലയാളത്തിന് സമ്മാനിച്ച സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയിരുന്നു. പ്രതി പൂവന്‍കോഴിയില്‍ മാധുരി എന്ന സെയില്‍സ് ഗേളായാണ് താരമെത്തിയത്. തങ്ങളില്‍ പലരും നേരിട്ട, കേട്ടറിഞ്ഞ, അനുഭവിച്ച കാര്യങ്ങളാണ് ചിത്രത്തില്‍

manju-in-chathurmukham

പറഞ്ഞതെന്ന് വ്യക്തമാക്കി നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് താരം പറഞ്ഞിരുന്നു. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാധുരി മാറിയിരുന്നു. പ്രതിപൂവന്‍ കോഴിക്ക് പിന്നാലെയായാണ് താരം പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തത്. ചതുര്‍മുഖത്തിലെ ചിത്രങ്ങള്‍ തരംഗമായി മാറിയതിന് പിന്നാലെയായി കമന്‍റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ഒന്നിനുപിറകെ ഒന്നു എന്നകണക്കിൽ സിനിമ.റിലീസായ സിനിമകൾക്ക് എല്ലാം നല്ല അഭിപ്രായവും നല്ല സന്ദേശവും..അവിടെയാണ് മഞ്ജു മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിയ്ക്കുന്നത്. കാത്തിരിപ്പാണ്,ചതുർമുഖവും വരട്ടെയെന്നായിരുന്നു ഒരാളുടെ കമന്‍റ്.

Related posts

അവസരം വന്നാൽ മഞ്ജുവിനൊപ്പം അഭിനയിക്കും, വെളിപ്പെടുത്തലുമായി ദിലീപ്

WebDesk4

KSRTC ബസ്സിൽ ചാടിക്കയറി മഞ്ജു വാരിയർ, അമ്പരന്ന് ജനക്കൂട്ടം!! വീഡിയോ

WebDesk4

എന്നും നീ എന്റെ പ്രിയപ്പെട്ടവൾ ആണ് !! ഭാവനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു

WebDesk4

“മഞ്ജു ചേച്ചിക്കൊപ്പം ഒരു സിനിമ മുഴുവന്‍” പടച്ചോനെ മിന്നിച്ചേക്കണേ!

Main Desk

ചാക്കോച്ചന്റെ ഇസ്സയ്ക്കൊപ്പം മഞ്ജു !! ചിത്രങ്ങൾ വൈറൽ

WebDesk4

ആ സിനിമയിൽ നിന്നും പിന്മാറണം എന്ന് ചാക്കോച്ചനോട് പലരും പറഞ്ഞിരുന്നു !! വെളിപ്പെടുത്തലുമായി മഞ്ജു

WebDesk4

60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ !! താരരാജാവിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍

WebDesk4

ഇതിൽക്കൂടുതലൊന്നും ആരിൽനിന്നും പ്രതിക്ഷിക്കാനില്ലന്ന് അന്ന് കരുതി !! പക്ഷെ ഇപ്പോഴത്തെ അവസ്ഥ പ്രതീക്ഷകൾക്കും അപ്പുറമാണ്

WebDesk4

മനോജേട്ടൻ അന്നത് ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു !! മഞ്ജു വാര്യര്‍

WebDesk4

മഞ്ജുവിനൊപ്പം ആ വേദിയിൽ ചുവടു വെക്കാൻ താര പുത്രിയും ഉണ്ടായിരുന്നു

WebDesk4

സല്ലാപത്തിൽ ആദ്യംനായികയായി പരിഗണിച്ചത് ആനിയെ !! പിന്നീട് അവസരം മഞ്ജുവിന് നൽകി കാരണം ……!!!

WebDesk4

അമിതാഭ് ബച്ചന്റെയും ഭാര്യയുടെയും നടുവിൽ മഞ്ജു, വൈറൽ ആയി ചിത്രങ്ങൾ

WebDesk4
Don`t copy text!