എനിക്കൊരു അടിച്ചുപിരിയൽ ഇഷ്ടമല്ല! അതിൽ താൻ നോക്കിയും കണ്ടും മാത്രമേ തെരഞ്ഞെടുക്കൂ, മഞ്ജു പിള്ള 

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മഞ്ജു പിള്ള, ഇപ്പോൾ താരം തന്റെ സുഹൃത്തുക്കളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, സൗഹൃദത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു…

മിനിസ്‌ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മഞ്ജു പിള്ള, ഇപ്പോൾ താരം തന്റെ സുഹൃത്തുക്കളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, സൗഹൃദത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു അടിച്ചുപിരിയൽ ഇഷ്ട്ടമല്ല, അതിപ്പോൾ സൗഹൃദയത്തിൽ ആയാലും മറ്റു ഏതിൽ ആയാലും, കാരണം എനിക്ക് അവരെ നഷ്ട്ടപെടുന്നത് ഇഷ്ട്ടമല്ല, അതുപോലെ സുഹൃത് ബന്ധം ഉണ്ടെങ്കിലും അവരുടെ സ്വകര്യജീവിതത്തിൽ ഞാൻ കയറി ഇടപെടില്ല, അവർ ആവശ്യപ്പെട്ടാൽ മാത്രം

അതുപോലെ നല്ല ക്ലോസ് ആയവരെ മാത്രമേ താൻ തെരെഞ്ഞെടുക്കൂ, അതിൽ താൻ നോക്കിയും കണ്ടും മാത്രമേ തെരഞ്ഞെടുക്കൂ, കാരണം എനിക്ക് മിസ് ചെയ്യുന്നത് ഇഷ്ട്ടമല്ല മഞ്ജുപിള്ള പറയുന്നു, സിനിമയിൽ തനിക്ക് നഷ്ട്ടപെട്ട വേഷങ്ങളെ കുറിച്ചും നടി പറയുന്നു, തനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടില്ല എന്നാൽ താൻ ആയി നഷ്ട്ടപെടുത്തിയിട്ടേ ഉള്ളൂ

വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ വീണ ചെയ്യ്ത കഥാപാത്രം തന്നെ ആയിരുന്നു ചെയ്യാൻ വിളിച്ചത്, മകൾ കുട്ടി ആയതുകൊണ്ട് തനിക്ക് ആ വേഷം സ്വീകരിക്കാൻ കഴിഞ്ഞില്ല, സിനിമ നഷ്ട്ടപെട്ടതിൽ അങ്ങനെ വിഷമം തോന്നിയില്ല കാരണം നമ്മളുടെ അവസ്ഥ അങ്ങനെ അതുകൊണ്ടാണല്ലോ നടി പറയുന്നു,