Tuesday, November 29, 2022
HomeFilm Newsഎന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്നത് അച്ഛന്റെതാണ് !!

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്നത് അച്ഛന്റെതാണ് !!

- Advertisement -

മോഹന്റെ സംവിധാനത്തിൽ സുരേഷ്‌ഗോപിയും മുരളിയും പ്രധാന വേഷത്തിൽ എത്തിയ സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാള സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ താരമാണ് മഞ്ജു വാര്യർ. പിന്നീട് ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മികച്ച നടി എന്ന പേര് മഞ്ജു നേടിയെടുത്തു. എന്നാൽ ദിലീപിനെ വിവാഹം കഴിച്ച മഞ്ജു അഭിനയ ജീവിതം വിട്ടു. പിന്നീട് ദിലീപുമായി വിവാഹ മോചനം നേടിയ നടിയ മഞ്ജു ഒരിടവേളക്ക് ശേഷം റോഷൻ ആൻഡ്‌റൂസ് ഹൗ ഓൾഡ് ആർ യു എന്ന ക്ലാസ്സിക് ചിത്രത്തിലൂടെ ശസ്തമായ തിരിച്ചുവരവാണ് നടത്തിയത്.

Manju Warrier

- Advertisement -

താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ സ്വീകാര്യത ആണ് പ്രേഷകർ നൽകുന്നത്. സിനിമക്ക് പുറമെ സോഷ്യൽ ലോകത്തും സജീവമായ താരം ഇപ്പോൾ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്നത് അച്ഛന്റെ വേർപാട് തന്നെയാണ്. ജീവിതത്തിൽ എന്തൊക്കെ ഉണ്ടായാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം അങ്ങനെ തന്നെ എന്റെ ജീവിതത്തിൽ ഉണ്ടാവും. സിനിമ സംബന്ധിച്ചുള്ള പരിപാടികളിൽ വീടുന്നതിനേക്കാൾ കൂടുതൽ അച്ഛന് ഇഷ്ടം നൃത്തപരിപാടികളിലേക്ക് തന്നെ വിടാൻ ആയിരുന്നു. ലൂസിഫറിലെ അച്ഛന്റെ ചിത കത്തിക്കുന്ന സീനിൽ ഞാൻ അച്ഛനെ ഓർമിപ്പിച്ചിരുന്നു. ഉള്ളിൽ കരഞ്ഞുകൊണ്ട് ആയിരുന്നു ഞാൻ അഭിനയിച്ചത്.അച്ഛന്റെ ഓർമ്മകൾ വരുന്നതിന് അങ്ങനെ പ്രത്യേകിച്ച് ഉള്ള സമയങ്ങൾ ഒന്നും ഇല്ല. ചിലപ്പോൾ വലിയ ആൾക്കൂട്ടത്തിനു നടുവിൽ നിൽക്കുമ്പോഴായിരിക്കും അച്ഛൻ ഇല്ലല്ലോ എന്ന് ഞാൻ ഓർക്കുന്നത്. ചിലപ്പോൾ ഒറ്റയ്ക്ക് ഉള്ളപ്പോൾ ആയിരിക്കും എന്നും താരം പറയുന്നു.

- Advertisement -
Related News
×