ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസുമായാണ് ‘വാലിബൻ’ കണ്ടത്! ലാലേട്ടനെ മാത്രം ചെയ്യാൻ പറ്റുന്ന കാര്യം, മഞ്ജു വാര്യർ 

നിരവധി താരങ്ങൾ വാലിബനെ പ്രശംസിച്ചു രംഗത് എത്തിയിരുന്നു, ഇപ്പോൾ അക്കൂട്ടത്തിൽ മഞ്ജുവാര്യരും, നടി പറയുന്നത് ചിത്രത്തിന്റെ ട്രയിലർ കണ്ടപ്പോൾ മുതൽ ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസുമായാണ് വാലിബനെ കണ്ടത്, താരം തന്റെ ഫേസ്…

നിരവധി താരങ്ങൾ വാലിബനെ പ്രശംസിച്ചു രംഗത് എത്തിയിരുന്നു, ഇപ്പോൾ അക്കൂട്ടത്തിൽ മഞ്ജുവാര്യരും, നടി പറയുന്നത് ചിത്രത്തിന്റെ ട്രയിലർ കണ്ടപ്പോൾ മുതൽ ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസുമായാണ് വാലിബനെ കണ്ടത്, താരം തന്റെ ഫേസ് ബുക്ക് പേജിലാണ് ചിത്രത്തെക്കുറിച്ചു ഒരു കുറിപ്പ് പങ്കുവെച്ചത്, ഈ ചിത്രം ഒരു കംപ്ലീറ്റ് എൽ ജെ പി സിനിമ തന്നെ. നടിയുടെ വാക്കുകൾ ഇങ്ങനെ

സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ടു കാര്യങ്ങളാണ് നർമ്മവും, ഫാന്റസിയും, അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം, ഗന്ധർവ്വനും , യക്ഷയുമൊക്കെ, നമ്മളുടെ കാത്തപരിസരത്തെ ഇപ്പോൾ ചുറ്റി തിരയുന്ന വ, അതിന്റെ യുക്തി ഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പ് ഉണ്ടെന്ന് തോന്നുന്നില്ല. ട്രെയ്‌ലർ കണ്ടതിനു ശേഷം ഈ ചിത്രം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസുമായാണ് വാലിബൻ തീയറ്ററിൽ കാണാൻ കയറിയത്.

ചതിയന്മാരായ മല്ലന്മാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയന്മാരായ രാജാക്കന്മാരും, ക്രൂരന്മാരായ പടയാളികളും ഒപ്പം നല്ലവരായ ജനങ്ങളും, നർത്തകരും എല്ലാം പണ്ടെങ്ങോ വായിച്ചു മറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു, കടും ചായം കോരിയൊഴിച്ച കാൻവാസ്‌ പോലെ ഭ്രമിപ്പിക്കുന്ന മധു നീലകണ്ഠന്റെ ഫ്രയിമുകൾ. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബാനായ് കൂടുവിട്ട് കൂടു മാറിയ ലാലേട്ടനെ പറ്റി എന്താണ് കൂടുതൽ പറയാനുള്ളത്. മലയാളത്തിൽ അദ്ദേഹത്തിനെ ചെയ്യാൻ പറ്റുന്ന ഒന്ന് മഞ്ജുവാര്യർ കുറിച്ച്