കാവ്യാ ഫാന്‍സിന് ചുട്ട മറുപടി കിട്ടി!!… മഞ്ജു ഇതിലൊന്നും തളരില്ല മക്കളേ…!!

ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന പേരുകളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും കാവ്യയുടെയും പേരുകള്‍. കഴിഞ്ഞ ദിവസം കാവ്യയുടെ സൗന്ദര്യത്തെ വെച്ച് താരതമ്യപ്പെടുത്തി മഞ്ജുവിനെ കളിയാക്കി കൊണ്ടുള്ള വാര്‍ത്തകളും കമന്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍…

ഗോസിപ്പ് കോളങ്ങളില്‍ എപ്പോഴും നിറഞ്ഞ് നില്‍ക്കുന്ന പേരുകളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും കാവ്യയുടെയും പേരുകള്‍. കഴിഞ്ഞ ദിവസം കാവ്യയുടെ സൗന്ദര്യത്തെ വെച്ച് താരതമ്യപ്പെടുത്തി മഞ്ജുവിനെ കളിയാക്കി കൊണ്ടുള്ള വാര്‍ത്തകളും കമന്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞിരുന്നു. കാവ്യ ഇപ്പോഴും ശാലീന സുന്ദരിയാണെന്നും മഞ്ജുവിനെപ്പൊലെ കുട്ടിയുടുപ്പും പ്ലാസ്റ്റിക് സര്‍ജറിയും നടത്തിയല്ല സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എന്നെല്ലാം തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ദിലീപിന്റെ കുടുംബത്തെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ എല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അതുപോലെ ഈ വാര്‍ത്തയും വലിയ ചര്‍ച്ചാ വിഷയമായി. മഞ്ജുവാര്യരെ കുറ്റപ്പെടുത്തി കൊണ്ടാണ് കാവ്യ മാധവന്റെ ചിത്രത്തിനൊപ്പം കുറിപ്പുകളും വാര്‍ത്തകളും വൈറലായി മാറിയത്. കാവ്യ മാധവന്റെ ഒരു പഴയ ചിത്രത്തിനൊപ്പം ആയിരുന്നു പോസ്റ്റുകള്‍ വന്നത്. പ്ലാസ്റ്റിക് സര്‍ജറി ചെയ്തില്ലെങ്കിലും കുട്ടിയുടുപ്പ് കിട്ടിയില്ലെങ്കിലും അക്കാലത്ത് യുവതലമുറയെ കൈയിലെടുത്ത് ശാലീന സൗന്ദര്യമുള്ള ഒരു പെണ്ണുണ്ടായിരുന്നു മലയാള സിനിമയില്‍ അവര്‍ക്ക് ഭംഗിക്ക് ഒരു പൊട്ട് കണ്‍മഷിയും തന്നെ ധാരാളം എന്നായിരുന്നു ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചിരുന്നത്.

നിമിഷനേരം കൊണ്ട് തന്നെ മഞ്ജുവാര്യര്‍ കളിയാക്കിക്കൊണ്ടുള്ള ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇപ്പോഴിതാ ഇതിനുള്ള മഞ്ജു ഫാന്‍സിന്റെ മറുപടി പോസ്റ്റുകളും ശ്രദ്ധ നേടുകയാണ്. മഞ്ജുവിന്റെ സ്‌റ്റൈലന്‍ ഫോട്ടോകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ കളിയാക്കലുകള്‍ക്ക് മറുപടി കൊടുത്തിട്ടുള്ളത്. പണ്ട് ഇതിലും വലിയ കളിയാക്കലുകള്‍ കടന്ന് ആണ് മഞ്ജുവാര്യര്‍ ഇതുവരെ എത്തിയത് അതുകൊണ്ടു തന്നെ ഈ കളിയാക്കലുകള്‍ ഒന്നും മഞ്ജുവാര്യരെ ബാധിക്കില്ലെന്നും പ്ലാസ്റ്റിക് സര്‍ജറിക്ക് മുന്‍പ് ആയാലും എപ്പോഴായാലും അന്നും ഇന്നും മഞ്ജുവാര്യര്‍ തങ്ങളുടെ പ്രിയപ്പെട്ട നടി തന്നെയാണെന്നാണ് മഞ്ജുവിന്റെ ആരാധകര്‍ ഒന്നടങ്കം പറയുന്നത്.