11 വർഷത്തെ പ്രണയം ; പത്രലേഖ ഇനി രാജ്‌കുമാർ റാവുവിന് സ്വന്തം

ബോളിവുഡ് താരം രാജ്‍കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരായി. നീണ്ട 11 വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രണയസാഫല്യം. ‘ഒടുവില്‍ 11 വര്‍ഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി. എന്റെ ആത്മസുഹൃത്ത്, എന്റെ ഉറ്റ സുഹൃത്ത്,…

ബോളിവുഡ് താരം രാജ്‍കുമാര്‍ റാവുവും നടി പത്രലേഖയും വിവാഹിതരായി. നീണ്ട 11 വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രണയസാഫല്യം. ‘ഒടുവില്‍ 11 വര്‍ഷത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷം ഞങ്ങള്‍ വിവാഹിതരായി. എന്റെ ആത്മസുഹൃത്ത്, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. നിങ്ങളുടെ ഭര്‍ത്താവ് എന്ന് വിളിക്കപ്പെടുന്നതിനേക്കാള്‍ വലിയ സന്തോഷം ഇന്ന് എനിക്കില്ല പത്രലേഖ. ഇന്നും എന്നും.’ എന്നാണ് രാജ്‍കുമാര്‍ റാവു വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. തങ്ങളുടെ പ്രണയ വാർത്ത ഇതിനു മുൻപ് തന്നെ ഇരുവരും സമൂഹത്തിനു മുന്നിൽ അറിയിച്ചിരുന്നു. വിശേഷ ദിനങ്ങളിൽ ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചും മറ്റും സമൂഹമാധ്യമങ്ങളിൽ ഇരുവരും എത്താറുണ്ടായിരുന്നു. ‘ഞങ്ങള്‍ ഡേറ്റിംഗ് ചെയ്‍തിരുന്നില്ല. പക്ഷേ പരസ്‍പരം ഞങ്ങള്‍ തുറന്നുസംസാരിക്കുകയും അങ്ങനെ ഒരു ധാരണയിലേക്ക് എത്തുകയും പരസ്‍പരം പിന്തുണയ്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു.’ എന്നായിരുന്നു ഇരുവരുടെയും പ്രണയത്തെ കുറിച്ച് പത്രലേഖയ്ക്ക് പറയാനുണ്ടായിരുന്നത്.