തിയ്യേറ്ററില്‍ ഗംഭീര കൈയ്യടി നേടി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’!!

യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററില്‍ ഗംഭീര കൈയ്യടി നേടുന്നു. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്ക്ക് അടുത്താണ്, ആദ്യ ഷോയ്ക്ക്…

യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ മഞ്ഞുമ്മല്‍ ബോയ്‌സ് തിയ്യേറ്ററില്‍ ഗംഭീര കൈയ്യടി നേടുന്നു. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്ക്ക് അടുത്താണ്, ആദ്യ ഷോയ്ക്ക് ശേഷം ചിത്രം ബുക്കിംഗ് ആപ്പുകളില്‍ ഫുള്‍ ആയിരിക്കുകയാണ്. ജാനെമന്‍ സിനിമയ്ക്ക് ശേഷം ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. കോമഡി ഡ്രാമയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയമാണ് ‘മഞ്ഞുമ്മല്‍ ബോയ്സില്‍’ ഒരുക്കിയിരിക്കുന്നത്.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് യഥാര്‍ഥത്തില്‍ സംഭവത്തെ അതിന്റെ ആകാംക്ഷയും ഭയാനകതയും ഒട്ടും ചോരാതെ അവതരിപ്പിച്ചിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. കൊടൈക്കനാല്‍, ഗുണ കേവ് വിനോദ സഞ്ചാരത്തിന് പോയ ആറംഗ സംഘം, അതിലെ ഒരാള്‍ കാല്‍ വഴുതി അവിടെയുള്ള ഗര്‍ത്തത്തിലേക്ക് വീഴുന്നു, ഇവിടെ നടന്ന അപകടങ്ങളില്‍ പെട്ട പതിമൂന്നു പേരില് ആരും രക്ഷപ്പെട്ട ചരിത്രം ഇല്ല. പക്ഷെ തന്റെ സുഹൃത്തിനെ കൈവിടാന്‍ കൂടെയുള്ളവന്‍ തയ്യാറായില്ല. തമിഴ്നാട്ടിലെ ഒരു മന്ത്രിയുടെ മകന്‍ അപകടത്തില്‍ പെട്ടിട്ടു മന്ത്രി ഇരുപതു ലക്ഷം രൂപ വരെ ഓഫര്‍ ചെയ്തിട്ടും മകനെ രക്ഷിക്കാന്‍ പോലീസോ, ഫയര്‍ ഫോഴ്സോ തയ്യാറായില്ല എന്നതാണ് ഗുണ കേവ് ചരിത്രം

റിലീസിന് മുന്‍പ് വന്‍ ഹൈപ്പ് നേടിയ ചിത്രങ്ങള്‍ തിയ്യേറ്ററിലെത്തുമ്പോള്‍ ആദ്യ ദിനം തന്നെ വീഴുന്ന പതിവില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ് ചിത്രം. ചിദംബരത്തിന്റെ സംവിധാനവും ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് നിറയുന്നത്.

ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലിംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ആദ്യ ഷോയ്ക്ക് ശേഷം തന്നെ ഈ ആഴ്ചയിലെ ഹിറ്റുകളായ പ്രേമലു, ഭ്രമയുഗം എന്നിവയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് തുടര്‍ച്ചയായി മൂന്നാം ആഴ്ചയും ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് ചിദംബരം.

പ്രമുഖ ബുക്കിംഗ് ആപ്പുകളായ ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ എന്നിവയില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ രാത്രി ഷോകള്‍ ഏതാണ്ട് ഫുള്ളാണ്. പലയിടത്തു 11 മണിക്ക് ശേഷം അധിക ഷോകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.