പ്രകൃതിയെ തൊട്ടറിഞ്ഞ് കുഞ്ഞ് മാള്‍ട്ടി!!! മകളോടൊപ്പമുള്ള ഹൈക്കിങ് വിശേഷങ്ങള്‍ പങ്കിട്ട് പ്രിയങ്ക ചോപ്ര

ബോളിവുഡിന്റെ പ്രിയതാരമാണ് നടി പ്രിയങ്ക ചോപ്ര. രണ്ട് പതിറ്റാണ്ടിലധികമായി ബോളിവുഡിലെ നിറ സാന്നിധ്യമാണ് പ്രിയങ്ക. താരത്തിന്റെ കുടുംബവും ഏറെ ആരാധകരുള്ളതാണ്. മകള്‍ കുഞ്ഞ് മാള്‍ട്ടി സോഷ്യലിടത്ത് താരമാണ്. ഒരു വയസ്സ് പൂര്‍ത്തിയായ ശേഷമാണ് താരം…

ബോളിവുഡിന്റെ പ്രിയതാരമാണ് നടി പ്രിയങ്ക ചോപ്ര. രണ്ട് പതിറ്റാണ്ടിലധികമായി ബോളിവുഡിലെ നിറ സാന്നിധ്യമാണ് പ്രിയങ്ക. താരത്തിന്റെ കുടുംബവും ഏറെ ആരാധകരുള്ളതാണ്. മകള്‍ കുഞ്ഞ് മാള്‍ട്ടി സോഷ്യലിടത്ത് താരമാണ്. ഒരു വയസ്സ് പൂര്‍ത്തിയായ ശേഷമാണ് താരം മകളുടെ മുഖം വെളിപ്പെടുത്തിയുള്ള ചിത്രം പങ്കുവച്ചത്.

ഇപ്പോഴിതാ മകളോടൊപ്പമുള്ള ഹൃദ്യമായ വീഡിയോയും ചിത്രങ്ങളുമാണ് താരം പങ്കുവച്ചത്. മകള്‍ മാള്‍ട്ടിയോടൊപ്പമുള്ള ആദ്യ ഹൈക്കിങ്ങിന്റെ വിശേഷങ്ങളാണ് പ്രിയങ്ക പങ്കിട്ടിരിക്കുന്നത്. ഭൂമിയെ തൊട്ടറിയുകയാണ് കുഞ്ഞ് മാള്‍ട്ടി. ചെളിയില്‍ കളിയ്ക്കുന്നതും കാട്ടിലൂടെയും നടക്കുന്ന ചിത്രങ്ങളും വിഡിയോകളുമാണ് പ്രിയങ്ക പങ്കുവച്ചത്.

പ്രകൃതിയുടെ മാന്ത്രികം. അവളുടെ ആദ്യത്തെ ഹൈക്കിങ്. അവള്‍ എല്ലാം തൊട്ടു. വെള്ളത്തില്‍ ചാടിക്കളിച്ച് മൂട്ടുവരെ ചെളിയാക്കി. ആദ്യമായി അവള്‍ എല്ലാം ആസ്വദിക്കുന്നത് കാണുന്നത് എത്ര മാന്ത്രികമാണ്. എല്ലാ ദിവസവും അവള്‍ എന്റെ ജീവിതം മനോഹരമാക്കുന്നതുപോലെ.- എന്നാണ് പ്രിയങ്ക കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

കഴിഞ്ഞ മാസമാണ് മാള്‍ട്ടിയ്ക്ക് രണ്ട് വയസ്സായത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം പ്രിയങ്കയും ഭര്‍ത്താവ് നിക്ക് ജൊനാസും പങ്കിട്ടിരുന്നു. 2018ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. 2022 ജനുവരിയില്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് മാള്‍ട്ടി പിറന്നത്.