റോബിൻ എന്ത് പേക്കൂത്ത് കാണിച്ചാലും കയ്യടിക്കുന്നു കുറെ പേര് ഉണ്ട്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് മനോജ് കുമാർ. നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂട്യൂബ് ചാനൽ കൂടി ഉള്ള താരം നിരവധി വീഡിയോകളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.…

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് മനോജ് കുമാർ. നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂട്യൂബ് ചാനൽ കൂടി ഉള്ള താരം നിരവധി വീഡിയോകളിൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. പലപ്പോഴും മനോജിന്റെ വിഡികൾക്ക് വലിയ രീതിയിൽ ഉള്ള പ്രേക്ഷക ശ്രദ്ധ ലഭിക്കാറുമുണ്ട്. ഇവരുടെ കുടുംബ വിശേഷങ്ങളും മനോജ് ആരാധകരുമായി പങ്കുവെക്കാറുണ്ട്. കൂടാതെ മനോജ് പങ്കുവെക്കുന്ന ബിഗ് ബോസ് റിവ്യൂവിന് ആരാധകരും ഏറെയാണ്. സ്ഥിരമായി റിവ്യൂ പങ്കുവെക്കുന്ന ആൾ അല്ല മനോജ് കുമാർ.

എന്നാൽ മനോജ് പങ്കുവെക്കുന്ന ബിഗ് ബോസ് റിവ്യൂ വിഡിയോകൾ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മനോജ് പങ്കുവെച്ച റിവ്യൂ വിഡിയോയിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ മത്സരാർത്ഥിയായ റോബിന്റെ ഫാൻ ആണ് മനോജ് എന്ന് പറഞ്ഞു ആരാധകരിൽ സംസാരം ഉണ്ടായിരുന്നു. ഇതിനെ കുറിച്ചും മനോജ് വിഡിയോയിൽ പറയുന്നുണ്ട്. മനോജിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു റോബിൻ ഫാൻ ആണെന്നാണ് പലരുടെയും വിചാരം.

എന്നാൽ റോബിൻ ആരാധിക്കാൻ അദ്ദേഹം ഒരു നടനോ ഗായകനോ കലാകാരനോ അല്ല. ഒരു ബിഗ് ബോസ് മത്സരാർത്ഥിയും ഡോക്ടറും മാത്രമാണ്. ഞാൻ റോബിന്റെ ഫാൻ ആണെന്ന് പറയുന്നതിനേക്കാൾ ഭേദം നിങ്ങൾ എന്നെ വെടിവെച്ച് കൊല്ലുന്നതാണ്. റോബിന്റെ ഫാൻ ആണ് ഞാൻ എന്ന് കേൾക്കുന്നത് എനിക്ക് അപമാനം ആണ്. റോബിനുമായി എനിക്ക് യാതൊരു കമ്മ്യൂണികേഷനും ഇല്ല. റോബിൻ എന്ത് പേക്കൂത്ത് കാണിച്ചാലും അതിന്റെ സപ്പോർട്ട് ചെയ്യുന്നവരുടെ കൂട്ടത്തിൽ ഞാൻ ഇല്ല എന്നും മനോജ് വിഡിയോയിൽ പറഞ്ഞു. മനോജിന്റെ ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.