ഷർട്ടിടാത്ത ചിത്രം പങ്കുവെച്ച് മനോജ് ബാജ്‌പേയി ; ഗ്രീക്ക് ദൈവം ഹൃതിക് റോഷനാണോ എന്നും കമന്റുകൾ 

പൊതുവേ ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് സിനിമാ താരങ്ങൾ മിക്കവരും മുൻപന്തിയിൽ തന്നെയാണ്. അതിനു യാതൊരു സംശയവും ആർക്കും കാണില്ല. അത് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഹിന്ദിയിലെ മികച്ച അഭിനേതാവ് എന്ന് അറിയപ്പെടുന്ന നടൻ…

പൊതുവേ ഫിറ്റ്നസിന്റെ കാര്യത്തിൽ ബോളിവുഡ് സിനിമാ താരങ്ങൾ മിക്കവരും മുൻപന്തിയിൽ തന്നെയാണ്. അതിനു യാതൊരു സംശയവും ആർക്കും കാണില്ല. അത് ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ഹിന്ദിയിലെ മികച്ച അഭിനേതാവ് എന്ന് അറിയപ്പെടുന്ന നടൻ മനോജ് ബാജ്‌പേയി. ഇപ്പോള്‍ ശരിക്കും ഇന്‍റര്‍നെറ്റിനെ ഇളക്കി മറിക്കുകയാണ് മനോജ് ബാജ്പേയിയുടെ ഒരു പുതിയ ചിത്രം. ഹോട്ട് എന്നും ഹാൻഡ്‌സം എന്നും അല്ലെങ്കിൽ അതിനും അപ്പുറമായി വിശേഷിപ്പിക്കാവുന്ന ചിത്രം തന്നെയാണിത് എന്ന് പറയുകാണ് ആരാധകർ.‘ഗാങ്‌സ് ഓഫ് വാസിപൂർ എന്ന ഹിറ്റ് സിനിമയിലെ താരത്തിന്റെ ഈ സിക്‌സ് പാക്ക് ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ആകെ  വൈറലാകുന്നത്. ബോളിവുഡിലെ ഗ്രീക്ക് ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൃത്വിക് റോഷനോടാണ് പലരും മനോജ് വാജ്‌പേയുടെ ഈ ചിത്രത്തെ താരതമ്യം ചെയ്യുന്നത്. അത്തരത്തിലുള്ള കമന്റുകളും ഈ ചിത്രത്തിന് കീഴിൽ വരുന്നുണ്ട്. ‘സത്യയിലെ’ നടന്റെ പ്രതിബദ്ധതയെയും അർപ്പണ ബോധത്തെയും പ്രശംസിക്കാതിരിക്കാൻ ആരാധകർക്ക് കഴിയില്ല. ഷർട്ടിടാത്ത ചിത്രം പങ്കുവെച്ചു കൊണ്ട് ‘ ഈ പുതുവര്‍ഷത്തില്‍ പുതു രൂപത്തില്‍, ശരിക്കും കില്ലര്‍ ലുക്കല്ലെ’ എന്ന ക്യാപ്ഷൻ ആണ് മനോജ് വാജ്‌പേയി നൽകിയിരിക്കുന്നത്. എന്തായാലും പ്രേക്ഷകര്‍ വലിയ തോതിൽ തന്നെയാണ് മനോജ് വാജ്‌പേയുടെ ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ആരാണ് ഹൃത്വിക് റോഷന്‍ എന്നാണ് ഒരാള്‍ ഈ ചിത്രത്തിന് കമന്‍റിട്ടത്. 50 വയസില്‍ പെണ്‍കുട്ടികളുടെ ഹൃദയം കീഴടക്കുന്ന വ്യക്തിയെന്നാണ് മറ്റൊരാളുടെ കമന്‍റ്. അതേസമയം ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച മനോജ്  ബാജ്‌പേയി കുട്ടിക്കാലം മുതൽ ഒരു നടനാകാൻ ആഗ്രഹിച്ചിരുന്നു.

പതിനേഴാമത്തെ വയസ്സിൽ അദ്ദേഹം ഡൽഹിയിലേക്ക് താമസം മാറി,നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് അപേക്ഷിച്ചു , നാല് തവണ മാത്രം നിരസിക്കപ്പെട്ടു. കോളേജിൽ പഠിക്കുമ്പോഴും നാടകരംഗത്ത് തുടർന്ന അദ്ദേഹം 1994ൽ ദ്രോഹ്കാൽ എന്ന ചിത്രത്തിലെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വേഷത്തിലൂടെയും ശേഖർ കപൂറിന്റെ  ബാൻഡിറ്റ് ക്വീൻ എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയുമാണ് ബാജ്‌പേയി തന്റെ ഫീച്ചർ ഫിലിമിൽ അരങ്ങേറ്റം കുറിച്ചത് . ശ്രദ്ധിക്കപ്പെടാത്ത കുറച്ച് വേഷങ്ങൾക്ക് ശേഷം, 1998ൽ രാം ഗോപാൽ വർമയുടെ ക്രൈം നാടകമായ സത്യയിൽ അദ്ദേഹം ഗുണ്ടാസംഘം ആയ ഭിക്കു മഹാരെയെ അവതരിപ്പിച്ചു , അത് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ  ഒരു വഴിത്തിരിവായി മാറുകയായിരുന്നു. അടുത്ത കാലത്ത് ഫാമിലിമാന്‍ എന്ന സീരിസാണ് മനോജ് ബാജ്‌പേയിക്ക് ഏറെ പേര് നല്‍കി കൊടുത്തത്. ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്ത ഈ സീരിസ് വന്‍ വിജയമായി മാറിയിരുന്നു. 2019 ല്‍ ആരംഭിച്ച സീരിസിന്‍റെ രണ്ട് സീസണ്‍ ആണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. രാജ് ആന്‍റ് ഡികെ ഒരുക്കിയ ഈ സീരിസില്‍ ശ്രീകാന്ത് തിവാരി എന്ന റോ ഏജന്‍റായാണ് മനോജ് ബാജ്പേയി അഭിനയിക്കുന്നത്.  അതേ സമയം തന്നെ ഈ വര്‍ഷം പുറത്തിറങ്ങാനുള്ള ചിത്രത്തിന്‍റെ ഭാഗമാണ് ഈ ചിത്രം എന്നാണ് വിവരം.

നെറ്റ്ഫ്ലിക്സില്‍ ജനുവരി 11നാണ് മനോജിന്‍റെ പുതിയ ചിത്രം കില്ലര്‍ സൂപ്പ് എത്തുന്നത്. കൊങ്കണ സെന്‍ ശര്‍മ്മായാണ് ചിത്രത്തിലെ നായിക. ഒരു ബ്ലാക് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രം അഭിഷേക് ചൗബെയാണ് സംവിധാനം ചെയ്യുന്നത്. ഇതിനൊപ്പം തന്നെ സൈലന്‍സ് 2, ബയ്യാജി എന്നീ ചിത്രങ്ങളും മനോജ് ബാജ്പേയിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം തന്നെ പ്രധാനമായും ഹിന്ദിക്ക് പുറമെ തെലുങ്ക് , തമിഴ് എന്നീ ഭാഷകളിലും നടൻ മനോജ് വാജ്‌പേയി അഭിനയിച്ചിട്ടുണ്ട്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, ആറ് ഫിലിം ഫെയർ അവാർഡുകൾ, രണ്ട്  ഏഷ്യ പസഫിക്  അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട് . 2019-ൽ, കലയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ബഹുമതി  നൽകി ആദരിക്കുകയും ചെയ്തു.