മകന്റെ അവസാന വർഷ ഫീസടയ്ക്കാൻ പണം നൽകി സഹായിച്ചു! സൂര്യ; നടനെ കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ

ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ സൂര്യ. കേരളത്തിൽ ഉൾപ്പടെ വലിയ ഫാൻ ബേയ്സ് ഉള്ള നടൻ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു പ്രതിസന്ധി വന്നാൽ ആദ്യം എത്തുന്ന സഹായഹസ്തം…

ന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ സൂര്യ. കേരളത്തിൽ ഉൾപ്പടെ വലിയ ഫാൻ ബേയ്സ് ഉള്ള നടൻ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് എന്തെങ്കിലും ഒരു പ്രതിസന്ധി വന്നാൽ ആദ്യം എത്തുന്ന സഹായഹസ്തം സൂര്യയുടേത് ആണ്. ജനങ്ങളെ മാത്രമല്ല സഹപ്രവർത്തകരെയും സൂര്യ ചേർത്തുനിർത്തുന്ന വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ തന്നെ സാമ്പത്തികമായി സഹായിച്ച സൂര്യയെ കുറിച്ച് പറയുകയാണ് സംവിധായകൻ മണി ഭാരതി. സൂര്യയുടെ ‘നേര്ക്ക് നേർ’, ‘പൂവെല്ലം കേട്ടുപ്പാർ’ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് മണി ഭാരതി. അന്ന് മുതലുള്ള സൗഹൃദം ഇപ്പോഴുമുണ്ടെന്ന് മണി പറയുന്നു. ഇപ്പോഴിതാ തനിക്ക് സൂര്യ ചെയ്ത സഹായത്തെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ കൂടിയായ മണി ഭാരതി.. നേര്ക്ക് നേർ കഴിഞ്ഞ ശേഷം ആയിരുന്നു തന്റെ വിവാ​ഹം എന്നും അന്ന് സൂര്യ വീട്ടിലേക്ക് വിളിച്ച് വിരുന്ന് നൽകിയെന്നും സംവിധായകൻ മണി ഭാരതി ഓർക്കുന്നു.സൂര്യ എത്രയോ ഉയരത്തിലെത്തി. എന്നാൽ ഇപ്പോഴും എവിടെ വെച്ച് കണ്ടാലും സംസാരിക്കും ഭാര്യയെക്കുറിച്ചെല്ലാം ചോദിക്കും. അദ്ദേഹത്തിന്റെ അമ്മ എന്റെ ഭാര്യക്ക് സാരിയും എനിക്കുള്ള ഡ്രസുകളും സമ്മാനിച്ചു.

ഇന്നും എവിടെ വെച്ച് കണ്ടാലും സൂര്യ കുടുംബത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മണി ഭാരതി പറയുന്നു . ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. മകന്റെ പഠനത്തിനായി സഹായിച്ചിട്ടുണ്ടെന്നും മണിഭാരതി ഭാരതി പറഞ്ഞു. അഞ്ച് വർഷത്തിന് മുൻപ് മണിഭാരതിയുടെ  മകൻ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കാലത്തെ  സംഭവമാണ് മണി ഭാരതി  പങ്കുവെച്ചത്. മകന്റെ  അവസാന വർഷത്തെ ഫീസ് അടക്കാൻ തനിക്ക് സാധിച്ചില്ല എന്നും മണിഭാരതി പറയുന്നു . എല്ലാ വർഷവും ഒരു ലക്ഷം രൂപ വച്ചാണ് അടക്കേണ്ടത്.  സംവിധായകൻ ലിം​ഗുസ്വമിക്കും അന്ന് മോശം സമയമാണ്. അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടെങ്കിൽ തന്നേനെഎന്നും പിന്നീട്  ആരോട് ചോദിക്കുമെന്ന് ആലോചിച്ചിരിക്കവെയാണ് സൂര്യയെ സമീപിക്കാമെന്ന് ഓർത്തത് എന്നും മണിഭാരതി പറയുന്നു . അതുവരെ സൂര്യയോട് ഒന്നും താൻ  ചോ​ദിച്ചിരുന്നില്ല. ഒടുവിൽ മാനേജർ മുഖേനെ പോയാൽ നടക്കില്ലെന്ന് മനസിലാക്കി അദ്ദേഹത്തിന്റെ പേഴ്സണൽ നമ്പർ കണ്ടുപിടിച്ചു. അതിനു ശേഷം  ഒരു മെസേജ് അയച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആൾ വിളിച്ചു. മകന്റെ  കോളേജ് വിവരങ്ങൾ അയക്കാൻ തന്നോട്  പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് സൂര്യയുടെ ഓഫീസിൽ നിന്നും വീണ്ടും  ഫോൺ വന്നു. മകന്റെ ഫീസിനായുള്ള  ഡിഡി റെഡിയായിട്ടുണ്ടെന്നും കളക്ട് ചെയ്യണമെന്നും ആയിരുന്നു അതെന്ന് മണി ഭാരതി പറയുന്നു. ആ സമയത്  ബോംബൈയിൽ സിനിമാ ഷൂട്ടിൽ ആയിരുന്നു സൂര്യ.

അത്രയും തിരക്കലും മറക്കാതെ തനിക്ക് വേണ്ടി സഹായം ചെയ്തു. ഫീസ് അടച്ച ശേഷം സൂര്യക്ക് മെസേജ് ഇട്ടിരുന്നുവെന്നും മണിഭാരതി ഓർമ്മിച്ചു. ഓൾദി ബെസ്റ്റ് എന്നും ആർക്കൊക്കെ എന്തൊക്കെ ചെയ്യണമെന്ന് തനിക്കറിയാമെന്നും ആയിരുന്നു സൂര്യയുടെ  മറുപടി. സൂര്യയുടെ നല്ല മനസ് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും മണി ഭാരതി പറയുന്നു. ഇതേ അഭിമുഖത്തിൽ സൂര്യയുടെ ഭാര്യ നടി ജ്യോതികയെക്കുറിച്ചും മണി ഭാരതി സംസാരിക്കുന്നുണ്ട്. ജ്യോതികയുടെ ആദ്യ തമിഴ് സിനിമ പൂവെല്ലാം കേട്ടുപ്പാറിനെക്കുറിച്ചാണ് മണി ഭാരതി സംസാരിച്ചത്. സംവിധായകൻ വസന്ത് ജ്യോതികയെ വഴക്ക് പറയുമായിരുന്നെന്നും നടി സിനിമ ഉപേക്ഷിച്ച് പോകാൻ തുനിഞ്ഞിരുന്നെന്നും മണി ഭാരതി തുറന്ന് പറഞ്ഞു.
അതേസമയം സിനിമയ്ക്കപ്പുറം ഓഫ് സ്ക്രീനിലെ സൂര്യയുടെ പ്രതിച്ഛായക്ക് അന്നും ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. സാമൂഹിക പ്രതിബന്ധതയുള്ള നടനാണ് സൂര്യയെന്ന് ഉദാഹരണങ്ങൾ സഹിതം ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. ഇന്ന് സൂര്യ തെരഞ്ഞെ‌ടുക്കുന്ന സിനിമകളിലും ഈ മാറ്റം പ്രകടമാണ്. സിനിമയ്ക്ക് പുറമെ നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളും സൂര്യയും കുടുംബവും ചെയ്യുന്നുണ്ട്.