ഞാൻ കുഴച്ചു വെച്ച ആഹാരം അദ്ദേഹം കഴിച്ചു! അന്നം ഈശ്വരൻ ആണെന്ന് പഠിപ്പിച്ചു തന്നു, മനോജ് കെ ജയൻ 

മലയാള സിനിമയിൽ നടനും വില്ലനുമായി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ മനോജ് കെ ജയൻ ഇപ്പോൾ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തനിക്കു ആഹാരത്തിന്റെ വില…

മലയാള സിനിമയിൽ നടനും വില്ലനുമായി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ മനോജ് കെ ജയൻ ഇപ്പോൾ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തനിക്കു ആഹാരത്തിന്റെ വില മനസിലാക്കിച്ചു തന്ന ഒരു നടൻ തന്നെയാണ് മോഹൻലാൽ മനോജ് കെ ജയൻ പറയുന്നു. ഇരുവരും ഒന്നിച്ചു അഭിനയിച്ച  സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് നടൻ.

തനിക്കു ഭക്ഷണത്തിന്റെ വില മനസിലാക്കിച്ചു തന്നത് ലാലേട്ടൻ ആണെന്ന വേണമെങ്കിൽ പറയാം. സാഗർ ഏലിയാസ് ജാക്കി ഒരു സ്ട്രെച്ചിൽ തീർക്കേണ്ട സിനിമ ആയതുകൊണ്ട് ഒരു ദിവസം എടുത്തു അതിന്റെ ഷൂട്ടിങ്ങിന്, രാവിലെ തുടങ്ങിയ ഷൂട്ടിങ്. ബ്രേക്ക് ഫാസ്റ് താമസിച്ചാണ് സെറ്റിൽ എത്തിയത്, ഷൂട്ട് കഴിഞ്ഞപ്പോൾ ഒരുപാട് ലയിറ്റ് ആകുകയും ചെയ്യ്തു,

നല്ല വിശപ്പ് ഉണ്ട് അദ്ദേഹം വന്നു എന്നോട് ചോതിച്ചു വല്ലതും കഴിച്ചാലോ എന്ന്, ഒരു കടപ്പുറം ആണ് അവിടിരിക്കാൻ സ്ഥലം പോലുമില്ല, അവിടെ ഉണ്ടായിരുന്ന ഒരു വണ്ടിയിൽ പോയിരുന്നു കഴിച്ചു, ഇഡലിയും ചമ്മന്തിമായിരുന്നു, ചമ്മന്തി കുറച്ചു ചീത്തയാകുകയും ചെയ്യ്തിരുന്നു, ഞാൻ ഇഢലിയിൽ ചമ്മന്തി ഒഴിച്ച് കുഴച്ചു പക്ഷെ ചമ്മന്തി ചീത്ത ആയതിനാൽ എനിക്ക് കഴിക്കാൻ കഴിയുന്നില്ല അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു നീ എന്താ കഴിക്കാത്തത്, അന്നം അത് വെറുതെ കളയരുത്, അപ്പോൾ അദ്ദേഹം ഞാൻ കുഴച്ച ഇഡലി എടുത്തു ലാലേട്ടൻ കഴിച്ചു , ശരിക്കും പറഞ്ഞാൽ അന്നത്തിന്റെ വില മനസിലാക്കി തന്നു മനോജ് കെ ജയൻ പറയുന്നു.