നടന്മാർക്കുള്ള വിലക്ക് തുടരട്ടെ എന്നാൽ മലയാള സിനിമയിലെ ലഹരി ഉപയോഗം ഗൗരവത്തോടെ കാണും സജി ചെറിയാൻ 

ഷെയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും മലയാള സിനിമയിൽ വിലക്കിയതിന് പിന്തുണച്ചു കൊണ്ട് സാംസകാരിക വകുപ്പ് മന്ത്രി  സജി ചെറിയാൻ  രംഗത്തു എത്തി. നടന്മാർക്കുള്ള സംഘടനയുടെ  വിലക്ക് അങ്ങനെ തന്നെ മുനോട്ടു പോകട്ടെ, എന്നാൽ മലയാള…

ഷെയിൻ നിഗത്തെയും, ശ്രീനാഥ് ഭാസിയെയും മലയാള സിനിമയിൽ വിലക്കിയതിന് പിന്തുണച്ചു കൊണ്ട് സാംസകാരിക വകുപ്പ് മന്ത്രി  സജി ചെറിയാൻ  രംഗത്തു എത്തി. നടന്മാർക്കുള്ള സംഘടനയുടെ  വിലക്ക് അങ്ങനെ തന്നെ മുനോട്ടു പോകട്ടെ, എന്നാൽ മലയാള സിനിമയിൽ ലഹരി ഉപയോഗം സർക്കാർ ഗൗരവമായി തന്നെ കാണുമെന്നാണ് മന്ത്രി പറയുന്നത്. മലയാള സിനിമയിലെ ലഹരി ഉപയോഗം ഉണ്ടെന്നുള്ള വാർത്ത വളരെ ഞെട്ടലോടെ ആണ് കേട്ടതെന്നും മന്ത്രി പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇരു നടന്മാർക്കും സംഘടന സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്. അതുപോലെ ലഹരി മരുന്ന് ഉപയോഗിക്കുന്നവർ മലയാള സിനിമയിൽ ഉണ്ടെന്നും സംഘടന പറഞ്ഞിരുന്നു, എന്നാൽ ആ നടന്മാരുടെ പേര് വെളിപ്പെടുത്തുന്നില്ല എന്നും പറഞ്ഞു. എന്നാൽ ഇവരുടെ പേരുകൾ സർക്കാരിനെ കൊടുക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ടെന്നും നിർമാതാവ് രഞ്ജിത്ത് പറഞ്ഞു.

രേഖ മൂലം പരാതി കിട്ടിയാൽ വേണ്ട നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. സിനിമ മേഖലയെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എന്തായലും ലഹരി വിഷയത്തിൽ നടപടി എടുക്കും, മന്ത്രി സജി ചെറിയാൻ പറയുന്നു.