ശരിക്കും എന്റെ അച്ഛനിൽ നിന്നുമാണ് ഞാൻ എല്ലാ തൊഴിലും പഠിച്ചത്! ഏഴിൽ പഠിക്കുന്ന സമയത്തു പൊറോട്ട വരെ അടിച്ചുകൊടുത്തിട്ടുണ്ട്, മനോജ് 

നാടക രംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് മനോജ് കെ യു, ഇപ്പോൾ താരം താൻ സിനിമയിൽ എത്തപെട്ടതിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തനിക്ക് എല്ലാ ജോലികളും അറിയാ൦ ഒന്നിൽ നിന്നും മാറ്റേണ്ട കാര്യമില്ല, അച്ഛൻ ആണ് തന്നെ എല്ലാം ജോലിയും പഠിപ്പിച്ചത്. അച്ഛൻ ഹോട്ടൽ നടത്തുന്ന ആൾ ആണ്,

താൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്തു തന്നെ പൊറോട്ട അടിക്കുമായിരുന്നു, കടയിൽ പൊറോട്ട അടിക്കാൻ ആളില്ലാതെ വന്നപ്പോൾ പത്തുകിലോ മൈദാ കുഴച്ചു പൊറോട്ട അടിച്ചുണ്ടാക്കിയ ആളാണ് ഞാൻ, ചായ സപ്പ്ളൈ ചെയ്യ്തിട്ടുണ്ട്, അച്ഛനെ എല്ലാം പണിയും അറിയാമായിരുന്നു, അതുകൊണ്ടു തന്നെയും എല്ലാം പണികളും അച്ഛൻ പഠിപ്പിച്ചിട്ടുണ്ട്, മനോജ് പറയുന്നു.

കുട്ടിക്കാലത്തു വിശക്കുന്നു എന്ന് പറഞ്ഞാൽ അമ്മ അടിക്കുമായിരുന്നു, അടിക്കാൻ കാരണം വീട്ടിൽ ഭക്ഷണം ഇല്ലാത്തതുകൊണ്ടാണ് അതെനിക്ക് പിന്നീട് മനസിലായി, ജീവിതത്തിൽ ഒരുപാടു പ്രയാസങ്ങൾ നേരിടേണ്ടി വന്ന സമയത്താണ് നാടകത്തിലേക്ക് എത്തിയത്, പിന്നീട് സിനിമയിലേക്കും, മനോജ് പറയുന്നു, ചാവേർ ആണ് നടന്റെ അവസാനം ഇറങ്ങിയ ചിത്രം.