‘ഈ സിനിമ മനസ്സിലാക്കണമെങ്കില്‍ അതിലെ ഏക വിസിബിള്‍ കഥാപാത്രമായ കാളിദാസനിലൂടെ സഞ്ചരിക്കണം’

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ സിനിമ മനസ്സിലാക്കണമെങ്കില്‍ അതിലെ ഏക വിസിബിള്‍ കഥാപാത്രമായ കാളിദാസനിലൂടെ സഞ്ചരിക്കണമെന്നാണ് മനു മൂവീ…

ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഈ സിനിമ മനസ്സിലാക്കണമെങ്കില്‍ അതിലെ ഏക വിസിബിള്‍ കഥാപാത്രമായ കാളിദാസനിലൂടെ സഞ്ചരിക്കണമെന്നാണ് മനു മൂവീ ഗ്രൂപ്പിലിട്ട പോസ്റ്റില്‍ പറയുന്നത്.

ഈ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ ?? ഇമോജി ഇട്ടോ? ഹ്‌മ്മ്….very good ????……മറ്റു റിവ്യൂസ് കണ്ടപ്പോള്‍ ഏതാണ്ട് ഇതേ മുന്‍വിധിയോടെയാണ് ഞാന്‍ ഈ മൂവി കണ്ടത്…. പക്ഷേ എനിക്ക് തെറ്റി….. ഈ സിനിമ മനസ്സിലാക്കണമെങ്കില്‍ അതിലെ ഏക വിസിബിള്‍ കഥാപാത്രമായ കാളിദാസനിലൂടെ സഞ്ചരിക്കണം….. ലോക്ക്ഡൗണില്‍ ഫ്‌ലാറ്റില്‍ ഒറ്റയ്ക്ക് പെട്ടുപോയ ഒരാളുടെ മനസ്സീക അവസ്ഥ മനസ്സിലാക്കണം…… അങ്ങനെ ചിന്തിച്ചപ്പോള്‍ സിനിമ വളരെ ആസ്വാദ്യകരമായി തോന്നി…… Acting….. Camera….. Dialogue എല്ലാം ഗംഭീരമായി തോന്നി….. ഇവിടെ ഈ റിവ്യൂ ഇട്ട് വ്യത്യസ്തനാം ബാലനാവാന്‍ നോക്കുവല്ല…. മനസ്സില്‍ തോന്നിയത് പങ്കുവെച്ചു എന്ന് മാത്രം… ഹാ എനി ???? ഇട്ടോ

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.