ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം വര്‍ക്ക്ഔട്ടിലേക്ക് തിരിച്ചെത്തി സുസ്മിത സെന്‍!! അഭിനന്ദിച്ച് നെറ്റിസണ്‍സ്

ഹൃദയാഘാതത്തെ അതിജീവിച്ച ബോളിവുഡ് നടി സുസ്മിത സെന്‍ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തി. താരം പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്, താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് 47കാരിയായ നടി ഗുരുതരമായ ഹൃദയാഘാതം ഉണ്ടായെന്ന് അറിയിച്ചിരുന്നത്.…

ഹൃദയാഘാതത്തെ അതിജീവിച്ച ബോളിവുഡ് നടി സുസ്മിത സെന്‍ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തി. താരം പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്, താരത്തിന്റെ വര്‍ക്കൗട്ട് വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് 47കാരിയായ നടി ഗുരുതരമായ ഹൃദയാഘാതം ഉണ്ടായെന്ന് അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഡോക്ടറുടെ അനുമതി ലഭിച്ച ശേഷമാണ് താരം യോഗ ചെയ്യാന്‍ ആരംഭിച്ചത്.

‘എന്റെ കാര്‍ഡിയോളജിസ്റ്റ് അംഗീകരിച്ച ജീവിത ചക്രം വീണ്ടും ഉരുളാന്‍ തുടങ്ങിയിരിക്കുന്നു. എന്റെ ഹാപ്പി ഹോളി ഇതാണ്, നിങ്ങളുടെതോ’ സുസ്മിത യോഗ ചെയ്യുന്ന ചിത്രം പങ്കുവച്ച് കുറിച്ചു.

സുസ്മിതയുടെ ഈ പോസ്റ്റിന് നെറ്റിസണ്‍ വന്‍ സ്വീകാര്യതയാണ് നല്‍കുന്നത്. നിരവധി പേരാണ് താരത്തിന്റെ പ്രവൃത്തിയില്‍ കൈയ്യടിക്കുന്നത്. അരലക്ഷത്തോളം പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. സുസ്മിത സെന്‍ ഒരു പ്രചോദനമാണെന്നും കമന്റുകളുണ്ട്.

അതേസമയം, താരത്തിന് എത്രയും വേഗം ആരോഗ്യ പ്രശ്‌നങ്ങള്‍ മറികടന്ന് വ്യായാമം ചെയ്യാന്‍ കഴിയട്ടെയെന്നും ആശംസകള്‍ നിറയുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ഹൃദയാഘാതമുണ്ടായി എന്നും ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയയായെന്നും അറിയിച്ചത്. ഫിറ്റ്‌നസിനും ആരോഗ്യത്തിനും ഡയറ്റിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കുന്ന സുസ്മിതയ്ക്ക് ഹൃദയാഘാതമുണ്ടായി എന്ന വാര്‍ത്ത തന്നെ ആരാധകരെ ഞെട്ടിച്ചിരുന്നു.

ഫിറ്റ്‌നസ് ശ്രദ്ധിക്കുന്നവര്‍ക്ക് ഹൃദയാഘാതം കൂടുതലുണ്ടാകുന്നതെന്നും സമീപകാലത്ത് പല സെലിബ്രിറ്റികളും ഹൃദയാഘാതം മൂലം മരിച്ചതെന്നും ചര്‍ച്ചയായയിരുന്നു. എന്നാല്‍ ഈ പ്രചാരണത്തിനും സുസ്മിത വിശദീകരണം നല്‍കുന്നുണ്ട്.

തന്റെ അനുഭവം കണ്ട് ജിമ്മില്‍ പോകുന്നത് ആരും അവസാനിപ്പിക്കരുത്. താന്‍ അത്രയും ‘ആക്ടീവ്’ ആയ ജീവിതരീതി കൊണ്ടുപോയതിന് ശരിക്കും ഗുണമുണ്ടായിട്ടുണ്ട്. കാരണം അത്രയും വലിയൊരു ഹാര്‍ട്ട് അറ്റാക്ക്- മാസീവ്- ആയ അറ്റാക്കാണ് താന്‍ അതിജീവിച്ചിരിക്കുന്നത്. അത് ചെറിയ കാര്യമല്ല. 90 ശതമാനത്തിലധികമായിരുന്നു ബ്ലോക്കുണ്ടായിരുന്നത് എന്ന് താരം വിശദമാക്കുന്നു.

 

View this post on Instagram

 

A post shared by Sushmita Sen (@sushmitasen47)


തന്നെ ചികിത്സിച്ച ഡോക്ടര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും തന്നെ സഹായിച്ചവര്‍ക്കും പ്രതിസന്ധിഘട്ടത്തില്‍ തനിക്ക് സ്‌നേഹമായും കരുതലായും കൂടെ നിന്ന എല്ലാവര്‍ക്കും ആരാധകര്‍ക്കുമെല്ലാം താരം നന്ദിയും പറഞ്ഞു. താന്‍ ഭാഗ്യവതിയാണെന്നും അത്രമാത്രം സ്‌നേഹമാണ് രണ്ട് ദിവസത്തിനകം തന്നെ തേടിയെത്തിയതെന്നും ഇപ്പോഴും പേടിയില്ല- ജീവിതത്തില്‍ പ്രതീക്ഷകളാണുള്ളതെന്നും സുസ്മിത ചിരിയോടെ പറയുന്നു.

ഒപ്പം തന്നെ സ്ത്രീകള്‍ക്ക് താരം പ്രത്യേക ഉപദേശവും നല്‍കുന്നുണ്ട്. ചെറുപ്പക്കാരില്‍ ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാല്‍ അവര്‍ അതിനെ അതിജീവിക്കുകയും ചെയ്യുന്നുണ്ട്. ഹൃദയാഘാതം പുരുഷന്മാര്‍ക്ക് മാത്രമുള്ള ഭീഷണിയാണെന്ന് സ്ത്രീകള്‍ കരുതരുത്. അത് തെറ്റാണ്. രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കണം. മെഡിക്കല്‍ ചെക്കപ്പുകളില്‍ നിന്ന് മാറിനില്‍ക്കരുത്- എന്നും സുസ്മിത ഓര്‍മ്മിപ്പിക്കുന്നുണ്ട്.