പ്രിയദര്‍ശാ ഇത് മണ്ടത്തരം! ഇത്രയും മികച്ചൊരു സീന്‍ ആരെങ്കിലും കട്ട് ചെയ്യുമോ? മരക്കാര്‍ ഡിലീറ്റഡ് സീന്‍ കണ്ട് ഞെട്ടി പ്രേക്ഷകര്‍… ആ വിവാദ രംഗം ഇതാ…

മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. വലിയ ഹൈപ്പോടെ ഡിസംബര്‍ 2ന് തീയറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് പക്ഷേ സമ്മിശ്ര…

മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രമായിരുന്നു മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. വലിയ ഹൈപ്പോടെ ഡിസംബര്‍ 2ന് തീയറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് പക്ഷേ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് ലഭിച്ചത്. ഒരുപാട് വിമര്‍ശനങ്ങളും ഡീഗ്രേഡിംഗും സിനിമയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയില്‍ നിന്ന് എടുത്തു മാറ്റപ്പെട്ട രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ തരംഗം സൃഷ്ടിക്കുന്നത്.

സിനിമയുടെ ദൈര്‍ഘ്യം ആയിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ വിമര്‍ശിച്ച് ഒരു കാര്യം. അതുപോലെ തന്നെ പല സീനുകള്‍ക്കും അമിതമായ നാടകീയത അനുഭവപ്പെട്ടു എന്നായിരുന്നു മറ്റൊരു വിമര്‍ശനം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിനിമ ഇതിലും കൂടുതല്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു എന്നതാണ് സത്യം. ഇപ്പോള്‍ സിനിമയിലെ എടുത്തുമാറ്റപ്പെട്ട സീന്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. എന്നാല്‍ ഈ സീന്‍ തീയേറ്ററില്‍ കാണിച്ചിട്ടില്ല. എഡിറ്റിംഗ് ടേബിളില്‍ വച്ച് കട്ട് ചെയ്യുകയായിരുന്നു. പക്ഷേ ഇത് വളരെ മികച്ച ഒരു സീന്‍ ആണ് എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഈ സീന്‍ സിനിമയില്‍ നിന്ന് കട്ട് ചെയ്തതോടെ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ വലിയൊരു മണ്ടത്തരമാണ് കാണിച്ചതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇത്രയും മികച്ച സീനൊക്കെ ആരെങ്കിലും കട്ട് ചെയ്യുമോ? അല്ലെങ്കില്‍ തന്നെ മൂന്നു മണിക്കൂര്‍ ഉള്ള പടത്തില്‍ ഈ സീന്‍ കൂടി വന്നാല്‍ എന്ത് വ്യത്യാസമാണ് വരാന്‍ പോകുന്നത്?

പ്രിയദര്‍ശന്‍ ചെയ്തത് ശുദ്ധമണ്ടത്തരം ആയി പോയി എന്നാണ് വീഡിയോയ്ക്ക് അടിയിലെ പ്രേക്ഷകരുടെ കമന്റുകള്‍. ഇത്രയും വര്‍ഷങ്ങളുടെ എക്‌സ്പീരിയന്‍സ് ഉള്ള പ്രിയദര്‍ശന് ഈ സീന്‍ കട്ട് ചെയ്യുവാന്‍ എന്താ ഭ്രാന്ത് ആണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അതേസമയം യൂട്യൂബില്‍ ഇപ്പോള്‍ ഈ സീന്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് എന്തിനാണ് ഈ സീന്‍ ഡിലീറ്റ് ചെയ്തത് എന്ന് ചോദിച്ചു കൊണ്ട് കമന്റ് ബോക്‌സില്‍ എത്തുന്നത്. കേവലം ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ സീനിന് ഒരുപക്ഷേ സിനിമയുടെ ഗതി തന്നെ മാറ്റിമറിക്കാന്‍ കെല്‍പ്പുണ്ടായിരുന്നു എന്നാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.