എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞവരുണ്ട്… “കുടുംബമാണ് ശക്തി തന്നത്”- സനുഷ

മലയാള സിനിമാ ലോകത്തേക്ക് ബാല താരമായിട്ടായിരുന്നു സനുഷ എന്ന നടിയുടെ അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു മലയാള സിനിമയില്‍ അഭിനയിച്ചിരിക്കുകയാണ് താരം.…

മലയാള സിനിമാ ലോകത്തേക്ക് ബാല താരമായിട്ടായിരുന്നു സനുഷ എന്ന നടിയുടെ അരങ്ങേറ്റം. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു മലയാള സിനിമയില്‍ അഭിനയിച്ചിരിക്കുകയാണ് താരം. മരതകം എന്ന ചിത്രത്തിലൂടെയാണ് സനുഷ വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ ഫോട്ടോ ഷൂട്ടകളെല്ലാം വൈറലായി മാറാറുണ്ട്, മാത്രമല്ല തന്റെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം സനുഷ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പരസ്യ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയെ കുറിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അതില്‍ താന്‍ നേരിട്ടിരുന്ന വിഷാദ രോഗത്തെക്കുറിച്ച് താരം വീണ്ടും എടുത്തു പറഞ്ഞിരിക്കുകയാണ്.

തനിക്ക് ഡിപ്രഷന്‍ ഉണ്ടായിരുന്നു എന്ന് തുറന്ന് പറഞ്ഞപ്പോള്‍ ചിലര്‍ നടത്തിയ പ്രതികരണത്തെ കുറിച്ചാണ് നടി തുറന്ന് പറഞ്ഞിരിക്കുന്നത്. തനിക്ക് ഡിപ്രഷനുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞപ്പോള്‍ ഭ്രാന്താണെന്ന് കരുതിയവരുണ്ടെന്നാണ് നടി സനുഷ പറയുന്നത്. ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന താരം നേരത്തെ താന്‍ ഡിപ്രഷന്‍ നേരിട്ടിരുന്നു എന്ന് തുറന്ന് പറഞ്ഞിരുന്നു. ഇതാണ് പലരും പല രീതിയില്‍ വ്യാഖ്യാനിച്ചത്. താരത്തിന്റെ വാക്കുള്‍ ഇതായിരുന്നു…അന്ന് എന്റെ ഡിപ്രഷന്റെ കാര്യം തുറന്ന് പറയാന്‍ കാരണം, എന്റെ തുറന്ന് പറച്ചിലുകള്‍ കൊണ്ട് ഒരാള്‍ക്ക് എങ്കിലും മറ്റൊരാളോട് മനസ്സ് തുറക്കാന്‍ സാധിച്ചാല്‍ അത് നല്ലതായിരിക്കും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. നമ്മളെല്ലാവരും അത്തരം ചില ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നുണ്ട് എന്നതാണ് സത്യം.

അത് അത്തരം അവസ്ഥ നേരിടുന്നവരെ ബോധ്യപ്പെടുത്തണം എന്ന് തോന്നി. എന്നെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ ഇത്തരം അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താനും ഞാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ആ അവസ്ഥ തുറന്ന് പറഞ്ഞതിന് ശേഷം, പല തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് കേട്ടത്. പ്രണയ നൈരാശ്യമാണെന്നൊക്കെ പറഞ്ഞിരുന്നു. അത്തരം കമന്റുകള്‍ കാണുമ്പോള്‍, നെഗറ്റീവ് കമന്റ് പറഞ്ഞ്, ട്രോള്‍ ചെയ്ത് ജീവിയ്ക്കുന്നവര്‍ കുറേയുണ്ട്, അവര്‍ ജീവിച്ചു പോയിക്കോട്ടേ എന്നേ ഞാന്‍ കരുതിയുള്ളൂ. ഡിപ്രഷന്‍ എന്ന് പറഞ്ഞാല്‍ ഭ്രാന്ത് ആണ്, സൈക്കാര്‍ട്ടിസ്റ്റിനെ കണ്ടു എന്ന് പറഞ്ഞാല്‍ വട്ടാണ് എന്ന് ഉറപ്പിച്ചു എന്ന് പറയുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഇപ്പോഴും ഉണ്ട്. എന്റെ കുടുംബം അതില്‍ നിന്നും നേരെ വിപരീതമാണ്. അവര്‍ എനിക്ക് ശക്തി നല്‍കി, ആ പിന്തുണയാണ് ഇവിടെ വരെ എത്തിച്ചത് എന്നും താരം പറയുന്നു.