‘മരക്കാര്‍’ ബെട്ടിയിട്ട ബാഴത്തണ്ട്!! പ്രിയദര്‍ശന്‍ കോപ്പിയടി വീരന്‍! നീതി പുലര്‍ത്താമായിരുന്നു ബിസിനസ്സുകാരാ!!… മരക്കാറിനെതിരെ സോഷ്യല്‍ മീഡയയില്‍ തെറിപ്പൂരം!

ഒരുപാട് പ്രതീക്ഷകളോടുകൂടിയാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഇന്ന് റിലീസായത്. സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോഴേ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രത്തെ കുറിച്ചുള്ള തെറിവിളികളും വിമര്‍ശനങ്ങളും ഉയര്‍ന്നു…

ഒരുപാട് പ്രതീക്ഷകളോടുകൂടിയാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഇന്ന് റിലീസായത്. സിനിമയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോഴേ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രത്തെ കുറിച്ചുള്ള തെറിവിളികളും വിമര്‍ശനങ്ങളും ഉയര്‍ന്നു തുടങ്ങി. 2 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം തീയറ്ററില്‍ എത്തിയത്. എന്നാല്‍ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും മോശമായി എന്നുമാണ് ചില വിമര്‍ശനങ്ങള്‍. മോഹന്‍ലാലിന്‌റെ പേജില്‍ അടക്കം വലിയ രീതിയിലുള്ള അശ്ലീല കമന്റുകളും സംവിധായകന്‍ പ്രിയദര്‍ശന് എതിരെ സൈബര്‍ ആക്രമണവും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ”നല്ല കഴിവുള്ള ഒരു ടീം ഒരു തല്ലിപ്പൊളി കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പടം പിടിച്ചു ആളുകളുടെ ക്യാഷ് മേടിക്കുമ്പോ അവരോടു ഒരു മിനിമം നീതി പുലര്‍ത്താമായിരുന്നു ബിസ്നസുകാര” എന്നാണ് ഒരു വിമര്‍ശനം. പടം കാണാന്‍ എത്തിയവര്‍ക്ക് വെറുതെ കാണാം, ഉറങ്ങേണ്ടവര്‍ക്ക് സുഖമായി ഉറങ്ങാം എന്നും ചിലര്‍ പറയുന്നു.

തനിക്ക് പറ്റിയ പണി കോപ്പി അടി തന്നെയാ ലാലേട്ടനെ പോലൊരു മികച്ച നടനെ കിട്ടിയിട്ടും വിനിയോഗിക്കാത്ത തന്നെ ഒക്കെ എന്ത് പറയാന്‍, 100 കോടിക്ക് ഇരുന്ന് ഫുട്ടടിച്ചിട്ട് നാടകം എടുത്ത് വെച്ചിരിക്കുന്നു നാട്ടുകാരെ പറ്റിക്കാന്‍ എന്നിങ്ങനെയാണ് പ്രിയദര്‍ശന് എതിരായി വരുന്ന കമന്റുകള്‍. വലിയ ഒരു താര നിര തന്നെ അണിനിരന്ന ഈ ബിഗ്ബജറ്റ് ചിത്ത്രതിന് ഈ ഗതി വന്നല്ലോ എന്ന് സങ്കടത്തോടെ സമീപിക്കുന്നവരുമുണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഡയലോഗ് പോലലെ ബെട്ടിയിട്ട ബാഴത്തണ്ട് പോലെയായി സിനിമ എളാപ്പാ എന്ന് മറ്റുചിലര്‍. ഇത്തരം മോശം കമന്റിടുന്നവര്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍ ഫാന്‍സും രംഗത്ത് എത്തിയിട്ടുണ്ട്. വിമര്‍ശകരും ഇവരും തമ്മിലുള്ള വാക്കേറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.