നിനക്ക് പണത്തിനോട് ഇത്രയും ആര്‍ത്തിയോ, ആന്റണി പെരുമ്പാവൂരിനോട് ചോദിച്ച ചോദ്യം

മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പ്രിയദര്‍ശന്റെ സംവിധാനമികവില്‍ ഒരുങ്ങുന്ന ചിത്രം കോവിഡ് കാരണം റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ, ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെ ഇപ്പോള്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെയാണ് കൂടുതല്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്.

ഡോ.. അന്തോണി തനിക്ക് പണത്തിനോട് ഇത്രയും കൊയാണേല്‍ താന്‍ വേറെ വല്ല പരുപാടിയും നോക്കടോ… ഈ പടം ഒക്കെ തിയേറ്റര്‍ എക്സ്പീരിയന്‍സ് ചെയ്യാന്‍ ഉള്ളതാണ്.. അല്ലാതെ 4 inch സ്‌ക്രീനില്‍ കാണാനുള്ളതല്ല… അങ്ങനെ ഉള്ളത് താന്‍ കുറേ ഇപ്പോ എടുത്ത് വച്ചിട്ടില്ലേ… അതൊക്കെ താന്‍ ottക്കോ എന്ത് മലപരിനേലും കൊടുക്ക്… പക്ഷേ മികച്ച സിനിമകള്‍ക്കുള്ള നാഷണല്‍ അവര്‍ഡ് വരെ കിട്ടിയ മരക്കാര്‍ പോലെ തിയേറ്റര്‍ വാച്ച് പടെ ഒക്കെ പണത്തിന് വേണ്ടി താന്‍ ottക്ക് കൊടുത്താല്‍ അത് സിനിമ പ്രേമികളോടും ആരാധകരോടും ചെയ്യുന്ന ഏറ്റവും വല്യ ചതിയാണ്.. ചെയ്യുന്ന professioനോടും വളര്‍ത്തി വലുതാക്കിയവരോടും അല്‍പ്പമെങ്കിലും committment ഉണ്ടേല്‍ താന്‍ പടം തിയേറ്ററില്‍ റിലീസ് ചെയ്യ്.. എന്നായിരുന്നു ഒരു കമന്റ്.