ആത്മവിശ്വാസം എന്നത് ഒരാളിൽ നിന്നും ലഭിക്കുന്ന വരദാനമാണ്, ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം പങ്ക് വെച്ച് ഭാമ

മലയാളികളായ കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാമ. വലിയ ഉണ്ട കണ്ണുകളും നാടൻ സൗന്ദര്യം കൊണ്ട് നിവേദ്യം എന്ന സിനിമയിലൂടെ അഭിനയ ലോകത്തിലേക്കെത്തിയ താരമാണ് ഭാമ.ആരംഭഘട്ടത്തിൽ അഭിനയലോകത്തിൽ നിറഞ്ഞു നിന്നുവെങ്കിലും പിന്നീട് സിനിമാ ലോകത്ത്…

Bhamaa.actress

മലയാളികളായ കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ഭാമ. വലിയ ഉണ്ട കണ്ണുകളും നാടൻ സൗന്ദര്യം കൊണ്ട് നിവേദ്യം എന്ന സിനിമയിലൂടെ അഭിനയ ലോകത്തിലേക്കെത്തിയ താരമാണ് ഭാമ.ആരംഭഘട്ടത്തിൽ അഭിനയലോകത്തിൽ നിറഞ്ഞു നിന്നുവെങ്കിലും പിന്നീട് സിനിമാ ലോകത്ത് നിന്നും ഇടവേളയെടുത്തു. 2020 ജനുവരി 30 ന് കോട്ടയത്തുവച്ചായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം.വളരെ എറെ ആഘോഷ പൂർവം നടന്ന വിവാഹത്തിനതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കോട്ടയത്ത് നിന്ന് നടത്തിയ വിവാഹശേഷം കൊച്ചിയില്‍ വിവാഹ റിസ്പഷനും ഒരുക്കിയിരുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ അതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Bhamaa 1
Bhamaa 1

അതെ പോലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ ഏറ്റവും അപൂർവ്വമായി മാത്രമേ താരം തന്റെ ചിത്രങ്ങൾ പങ്ക് വെക്കാറുള്ളൂ.ഈ കഴിഞ്ഞ ദിവസം താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍  പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനസ്സിൽ സ്ഥാനം നേടി കൊണ്ടിരിക്കുന്നത്. ഈ മനോഹര ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുന്നത് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലാണ്. ഒരു സ്ത്രീയ്ക്ക് ധരിക്കാനാവുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണ്,”എന്നാണ് ചിത്രത്തിന് താഴെ ഭാമ കുറിക്കുന്നത്.ഭാമ ഈ കഴിഞ്ഞ മാർച്ച് 12 ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.അതെ പോലെ എടുത്തു പറയേണ്ട മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ മകളുടെ ചിത്രങ്ങൾ ഒക്കെ തന്നെ സാമൂഹിക മാധ്യമത്തിൽ അങ്ങനെ പങ്ക് വെക്കാറില്ല.

Bhamaa 2
Bhamaa 2

അത് കൊണ്ട് തന്നെ മകളുടെ ചിത്രങ്ങൾ പങ്ക് വെക്കുവാനാണ് ആരാധകർ ആവിശ്യപ്പെടുന്നത്.ഇനി സിനിമയിലേക്ക് തിരികെ വരില്ലേ എന്ന ചോദ്യത്തിന് ഉടൻ ഉണ്ടാകില്ല എന്നാണ് താരം പ്രതികരിച്ചത്,ഇത് വരെ കൊവിഡ് ബാധിച്ചിട്ടില്ല എന്നും ഒരു ആരാധകന്റെ മറുപടിയായി ഭാമ പറഞ്ഞു .ഭാമയുടെ വയസ് എത്രയെന്നറിയാൻ ആഗ്രഹിച്ചവരും ഉണ്ടായിരുന്നു. 32 വയസ്സായി എന്നുള്ള മറുപടിയും ഉടൻ തന്നെ ഭാമ കൊടുത്തു. മകൾ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് തങ്ങളുടെ ജീവിതം പ്രകാശമായെതെന്നും പൊന്നോമനയെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ തന്നെ ലോകം മുഴുവനും മാറി പോയ ഒരു അവസ്ഥ ഉണ്ടായിയെന്നും കുറെ നാളുകൾ മുൻപ് ഭാമ വ്യക്തമാക്കിയിരുന്നു.അവൾ വളർന്ന് വലുതാകുമ്പോൾ അവളെ കാണിക്കുവാൻ വേണ്ടി മാത്രം ഒരു പാട് അമൂല്യ നിധികൾ സൂക്ഷിച്ചു വെക്കുകയാണെന്ന് താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.