കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്റുകൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടി!!

തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടി. ‘ആശ്വാസം’ എന്ന പദ്ധതിയുടെ ഭാഗമായാണ് താരം ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തിരിക്കുന്നത്.ജീവവായുവിന് ക്ഷാമം വന്നേക്കാമെന്ന് ആശ്വാസം…

തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്ത് നടൻ മമ്മൂട്ടി. ‘ആശ്വാസം’ എന്ന പദ്ധതിയുടെ ഭാഗമായാണ് താരം ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തിരിക്കുന്നത്.ജീവവായുവിന് ക്ഷാമം വന്നേക്കാമെന്ന് ആശ്വാസം പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് താരം പറഞ്ഞു.

”ഭാവിയിൽ ഓക്‌സിജൻ ദാരിദ്ര്യമുണ്ടാകുമെന്നാണ് നമ്മുടെ പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ഓക്‌സിജൻ കിയോസ്‌കുകളുണ്ട്. അതിൽ കയറി നിന്ന് ശ്വാസമെടുത്ത് പോകാം” എന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്.ആദ്യഘട്ടത്തിൽ നാല് സംഘടനകൾക്കും കൊച്ചി കോർപ്പറേഷനുമാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ നൽകിയിരിക്കുന്നത്. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന ആശ്വാസം പദ്ധതിയിൽ ആദ്യഘട്ടത്തിൽ 50 ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

അതേസമയം, മമ്മൂട്ടി പുതിയ ചിത്രമായ ‘കാതൽ: ദ കോർ’ റിലീസിന് ഒരുങ്ങുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക എത്തുന്നത്. ‘കണ്ണൂർ സ്‌ക്വാഡ്’ ആണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. അതേ സമയം ഡിനോ ഡെന്നിസിന്റെ തിരക്കഥയിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്