യുവതലമുറയുടെ നന്മയുടെ സൂര്യനെ ജയമോഹന്‍ മദ്യക്കുപ്പിയുടെ ചെറിയ അടപ്പു കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചത് ശരിയായില്ല-പ്രിയദര്‍ശന്‍

ചിദംബരം ഒരുക്കിയ മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ബോക്‌സോഫീസില്‍ കുതിയ്ക്കുകയാണ്. മികച്ച പ്രതികരണം നേടുന്നതിനിടെ എഴുത്തുകാരന്‍ ജയമോഹന്‍ ചിത്രത്തിനെയും യുവാക്കളെയും അധിക്ഷേപിച്ചത് വിവാദമായിരിക്കുകയാണ്. വിഷയത്തില്‍ നിരവധി പേരാണ് ജയമോഹനെതിരെ രംഗത്തെത്തുന്നത്.…

ചിദംബരം ഒരുക്കിയ മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ബോക്‌സോഫീസില്‍ കുതിയ്ക്കുകയാണ്. മികച്ച പ്രതികരണം നേടുന്നതിനിടെ എഴുത്തുകാരന്‍ ജയമോഹന്‍ ചിത്രത്തിനെയും യുവാക്കളെയും അധിക്ഷേപിച്ചത് വിവാദമായിരിക്കുകയാണ്. വിഷയത്തില്‍ നിരവധി പേരാണ് ജയമോഹനെതിരെ രംഗത്തെത്തുന്നത്.

സംവിധായകന്‍ പ്രിയദര്‍ശനും ജയമോഹനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന് പറയുന്ന സിനിമ നല്‍കുന്ന സന്ദേശം ജയമോഹന്‍ എവിടെയും കണ്ടില്ല. അഗാധമായ സൗഹൃദത്തിന്റെതും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് സിനിമ പങ്കുവെക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

യുവതലമുറയ്ക്ക് ഇല്ലെന്ന് പലരും ആരോപിക്കുന്ന നന്മകളുടെ വിളംബരമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. നന്മയുടെ ഈ സൂര്യനെ ജയമോഹന്‍ മദ്യക്കുപ്പിയുടെ ചെറിയ അടപ്പു കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചത് ശരിയായില്ല. ഒരു കലാരൂപത്തെ സമീപിക്കേണ്ടത് അത് ആത്യന്തികമായി എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്ന് നോക്കിയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ മദ്യപാനത്തിന്റെ ഉണര്‍ത്തുപാട്ടല്ല. ആത്മ സൗഹൃദത്തിന്റെ സംഘഗാനമാണ്. ആ സംഘഗാനം പാടിയ കുട്ടികളെയാണ് താങ്കള്‍ പെറുക്കികള്‍ എന്ന് വിളിച്ചതെന്നും പ്രിയദര്‍ശന്‍ വിമര്‍ശിക്കുന്നു. മദ്യപിക്കുന്ന മനുഷ്യരെല്ലാം അധമന്‍മാരാണെന്നും മദ്യപിക്കാത്തവര്‍ വിശുദ്ധന്മാരാണെന്നുമുള്ള അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.