‘നെയ്മർ’ മാത്യു-നസ്ലിൻ ചിത്രം : ഡബ്ബിങ് പുരോഗമിക്കുന്നു

മലയാള സിനിമയിലെ മോഹൻലാൽ ശ്രീനിവാൻ, നിവിൻ പോളി അജു വർഗീസ്, എന്നിവരെപോലെയുള്ള പുതിയൊരു കൂട്ടുകെട്ടാണ് മാത്യു തോമസും -നസ്ലിൻ എ ഗഫൂറും. ഇരുവരും തമ്മിലൊരു വൈബ് ഉണ്ടെന്ന് പലപ്പോഴും നമുക്ക് തോന്നിയിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ…

മലയാള സിനിമയിലെ മോഹൻലാൽ ശ്രീനിവാൻ, നിവിൻ പോളി അജു വർഗീസ്, എന്നിവരെപോലെയുള്ള പുതിയൊരു കൂട്ടുകെട്ടാണ് മാത്യു തോമസും -നസ്ലിൻ എ ഗഫൂറും. ഇരുവരും തമ്മിലൊരു വൈബ് ഉണ്ടെന്ന് പലപ്പോഴും നമുക്ക് തോന്നിയിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മാത്യുവും നസ്ലിനും ആദ്യമായി ഒന്നിക്കുന്നത്.ഇപ്പോഴിതാ മറ്റൊരു ചിത്രത്തിനായി ഇരുവരും വീണ്ടും ഒന്നച്ചെത്തിയിരിക്കുകയാണ്.’നെയ്മർ’എന്ന സിനിമയിൽ പ്രധാന താരങ്ങളായി എത്തുകയാണ്.

നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് നെയ്മർ. ചിത്രത്തിന്റെ ഡബ്ബിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ്.ജോ ആൻഡ് ജോ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് പോൾസൻ സ്‌കറിയ,ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ്.

സിനിമയുടെ ഷൂട്ടിങ് 78 ദിവസം കൊണ്ട് കേരളത്തിലും പുറത്തുമായിട്ടായിരുന്നു. വിസിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ നെയ്മർ പദ്മ ഉദയ് ആണ് നിർമിക്കുന്നത്.സിനമയ്ക്ക് സംഗീതം നൽകുന്നത് ഷാൻ റഹ്‌മാനാണ്, ഛായാഗ്രഹണം- ആൽബി, മാത്യൂസ് തോമസാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ. സിനിമ മലയാളം,തെലുങ്ക്, തമിഴ് , ഹിന്ദി എന്നിങ്ങനെ മൾട്ടി ലാംഗ്വേജിലായി പാൻ ഇന്ത്യ തലത്തിലാണ് റിലീസ് ചെയ്യുക. നെയ്മർ അടുത്ത വർഷം ജനുവരി അവസാനത്തോടെ പ്രദർശനത്തിനെത്തും.