ഗോസ്സിപ് കോളങ്ങളിൽ ഇടം നേടിയ മായയുടെ ദാമ്പത്യ ജീവിതം ഇപ്പോൾ ഇങ്ങനെ!

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മായ മൗഷ്മി. ഒരു സമയത്ത് പരമ്പരകളിൽ നിറ സാന്നിധ്യം ആയിരുന്ന താരം ഇപ്പോൾ വർഷങ്ങൾ ആയി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച പരമ്പരയായിരുന്ന…

Maya Maushmi life

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മായ മൗഷ്മി. ഒരു സമയത്ത് പരമ്പരകളിൽ നിറ സാന്നിധ്യം ആയിരുന്ന താരം ഇപ്പോൾ വർഷങ്ങൾ ആയി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച പരമ്പരയായിരുന്ന പകിട പകിട പമ്പരത്തിലെ പ്രകടനത്തിലൂടെ താരം പ്രേഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സിനിമാ സീരിയൽ നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ പിടിച്ചുനിന്ന ശക്തയായ ഒരു സ്ത്രീ കൂടിയാണ് മായ.
അഭിനയക കാലത്ത് ഗോസിപ്പുകളിൽ നിറഞ്ഞു നിന്ന താരം കൂടിയാണ് മായ. അഭിനയത്തിൽ നിന്ന്വിട്ട് നിന്ന് സമയത്ത് പോലും മായയുടെ പേരിൽ നിരവധി ഗോസിപ്പുകൾ ആണ് ഇറങ്ങിയത്. എന്നാൽ അതിനൊന്നും മറുപടി നൽകാൻ മായ ഒരുക്കം അല്ലായിരുന്നു. മാത്രവുമല്ല ഗോസിപ്പുകൾ പ്രചരിപ്പിച്ചവർക്ക് തന്റെ ജീവിതത്തിലൂടെ മറുപടി നല്കിക്കൊണ്ടിരിക്കുകയാണ് മായ ഇപ്പോൾ. തിരുവനന്തപുരം സ്വദേശിയായ മായക്ക് മകനെ കൂടാതെ മറ്റൊരു മകൾ കൂടി ആറ് വർഷത്തിന് മുൻപ് മായയുടെ ജീവിതത്തിലേക്ക് എത്തിയിരുന്നു.  കുറുമ്പത്തിയായ തന്റെ മകളെ നോക്കാൻ ഒരു ദിവസത്തെ 24 മണിക്കൂറുകൾ തികയാതെ വന്നിരിക്കുകയാണ് തനിക് എന്നാണ് മായ മകളെ കുറിച്ച് പറഞ്ഞത്.
മകളായ നിഖിതാഷയ്ക്ക് ഇപ്പോൾ ആറു വയസ്സ് ഉണ്ടെന്നും അവൾ സ്കൂളിൽ പോയി തുടങ്ങിയത് കൊണ്ട് വീണ്ടും അഭിനയത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിൽ ആണ് താനെന്നും മായ പറഞ്ഞു. ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചാൽ താൻ തീർച്ചയായും മടങ്ങി വരുമെന്നും എന്നാൽ അത് സീരിയലിലൂടെ ആയിരിക്കില്ല എന്നും താരം പറഞ്ഞു. സീരിയലിൽ നിന്നും അവസരങ്ങൾ വരുന്നുണ്ടെകിലും ഇപ്പോൾ അതിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ ആണ് താൻ എന്നും മക്കൾക്കും കുടുംബത്തിനും ആണ് ഇപ്പോൾ താൻ പ്രാധാന്യം നല്കിയിരിക്കുന്നതെന്നും താരം പറഞ്ഞു. സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ അത് പൂർത്തിയാകാൻ ഒന്ന് രണ്ടു വർഷങ്ങൾ വേണ്ടിവരും. എന്നാൽ മകൾ ഇപ്പോൾ ചെറുതാണെന്നും അവൾ വലുതായി കഴിഞ്ഞാൽ അതിനെ പറ്റി ചിന്തിക്കുമെന്നും താരം പറഞ്ഞു.