അനിൽ പനച്ചൂരാന്റെ ഭാര്യയുടെ തിരിച്ചടി; ഇനി അത്തരം ഫോൺകോളുകൾ ഞാൻ എടുക്കില്ല

ചോര വീണ മണ്ണിൽ നിന്നും ഉയർന്ന് വന്ന പൂമരം എന്ന പ്രശസ്തമായ ഗാനം എഴുതിയത് അനിൽ പനച്ചുരാൻ ആണെന്ന് എല്ലാ മലത്തളികൾക്കും അറിയാം. അദ്ദേഹത്തിന്റെ എല്ലാ ഓർമ്മകളും എല്ലാ ഗാനങ്ങളും നമ്മുടെ മനസ്സിൽ ഉണ്ട്. പ്രിയ കവിയും ഗാന രചയ്താവും ആണ് അനിൽ പനച്ചൂരാൻ. ഈ വർഷം ആദ്യമായി ഓർമയായത് അദ്ദേഹം ആയിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ ഈ ഗാനം തന്നെയാണ് അദ്ദേഹത്തിന് കരിയറിൽ ഏറെ ഉണ്ടാക്കികൊടുത്തത്. തുടർന്ന് ഒരുപാട് ഹിറ്റ് ഗാനങ്ങളാണ് എഴുതിയത്.

വലയിൽ വീണ കിളികൾ അക്ഷയത്രിയുടെ ആത്മ ഗീതം എന്നി കൃതികളും അദ്ദേഹത്തിന്റേതായി തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സോഷ്യൽ മീഡിയിൽ പങ്ക് വെച്ചിരിക്കുന്ന കുറിപ്പ് ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ഭാര്യ മായ പനച്ചൂരാന്റെ വാക്കുകൾ : അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന്.അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ attend ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല!ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി.

പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം. അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു…(എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു )ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്;വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്.