ദിലീപ് -കാവ്യ വിവാഹം യാഥാര്‍ത്ഥ്യമായത് മീനാക്ഷി കാരണമെങ്കില്‍ മഞ്ജുവിന്റെ തിരിച്ച് വരവിന് കാരണമായതും മീനാക്ഷി തന്നെ

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍, കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ച മഞ്ജുവാര്യര്‍ അഭിനയലോകത്തേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. പലപ്പോഴും അച്ഛന്റെ ട്രാന്‍സ്ഫര്‍ സമയം മഞ്ജുവിന്റെ ഡാന്‍സ് പഠനം ഇടയ്ക്കിടെ മുറിച്ചുകൊണ്ടിരുന്നു. മഞ്ജുവിന്റെ ചേട്ടന്‍…

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യര്‍, കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ച മഞ്ജുവാര്യര്‍ അഭിനയലോകത്തേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. പലപ്പോഴും അച്ഛന്റെ ട്രാന്‍സ്ഫര്‍ സമയം മഞ്ജുവിന്റെ ഡാന്‍സ് പഠനം ഇടയ്ക്കിടെ മുറിച്ചുകൊണ്ടിരുന്നു. മഞ്ജുവിന്റെ ചേട്ടന്‍ മധു വാര്യര്‍ ആയിരുന്നു ആദ്യം ഡാന്‍സ് പഠിക്കാന്‍ ആരംഭിച്ചത്. പിന്നാലെ മഞ്ജുവും നൃത്തം പഠിച്ചു. മികച്ച നര്‍ത്തകിയായി.

സാക്ഷ്യത്തിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച മഞ്ജു സല്ലാപത്തിലൂടെ നായികയായി. ഇടവേളയ്ക്ക് ശേഷവും മഞ്ജുവിന്റെ മടങ്ങി വരവിന് കാരണമായത് നൃത്തമാണ്. നീണ്ട 13 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ ചിലങ്കയണിഞ്ഞത് ഗുരുവായൂരപ്പന് മുന്നിലായിരുന്നു. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ട് നിന്ന് മഞ്ജു മകളായ മീനാക്ഷിയെ ഡാന്‍സ് പഠിപ്പിക്കാമോയെന്ന് ചോദിച്ച് ഗീത പദ്മകുമാറിനെ വിളിച്ചു. ബിജു ധ്വനിതരംഗായിരുന്നു ഗീത ടീച്ചറുടെ നമ്പര്‍ നല്‍കിയത്. ടീച്ചറുടെ തിരക്കുകളെക്കുറിച്ച് അറിയാം, അവളെ പഠിപ്പിക്കാന്‍ പറ്റുമോയെന്ന് നോക്കൂയെന്നായിരുന്നു അന്ന് തന്നോട് മഞ്ജു പറഞ്ഞതെന്ന് ഗീത ടീച്ചര്‍ പറഞ്ഞിരുന്നു. ആദ്യത്തെ രണ്ട് ദിവസം മഞ്ജു മീനൂട്ടിയുടെ ഡാന്‍സ് ക്ലാസ് വീക്ഷിച്ചിരുന്നു. മൂന്നാമത്തെ ദിവസമാണ് ഞാനും ഒന്ന് ചുവട് വെച്ച് നോക്കട്ടെയെന്ന് മഞ്ജു പറഞ്ഞത്. കൗതുകത്തിന്റെ പേരിലാണ് ചെയ്തുനോക്കുന്നത്, എന്താവുമെന്ന് അറിയില്ലെന്നുമായിരുന്നു മഞ്ജു ടീച്ചറോട് പറഞ്ഞത്. വര്‍ഷങ്ങളായി ചുവടുവെച്ചിട്ട് എന്നും അന്ന് മഞ്ജു പറഞ്ഞതായി ഗീത ടീച്ചര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.