ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍!! ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളുമായി മയോനി

സോഷ്യലിടത്ത വൈറല്‍ താരമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. പലപ്പോഴും ഗോസിപ്പുകളിലും വിവാദങ്ങളിലുമാണ് ഗോപി സുന്ദര്‍ നിറഞ്ഞുനില്‍ക്കാറുള്ളത്. ഇപ്പോഴിതാ താരം വീണ്ടും എയറിലായിരിക്കുകയാണ്. ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മയോനി. കുറച്ചുനാളായി മയോനി ഗോപിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍…

സോഷ്യലിടത്ത വൈറല്‍ താരമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. പലപ്പോഴും ഗോസിപ്പുകളിലും വിവാദങ്ങളിലുമാണ് ഗോപി സുന്ദര്‍ നിറഞ്ഞുനില്‍ക്കാറുള്ളത്. ഇപ്പോഴിതാ താരം വീണ്ടും എയറിലായിരിക്കുകയാണ്. ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മയോനി. കുറച്ചുനാളായി മയോനി ഗോപിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായികുന്നു. അതെല്ലാം ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ മയോനിയുടെ പുതിയ പോസ്റ്റും വൈറലായി കഴിഞ്ഞു. ‘ജെം ഓഫ് എ പേഴ്‌സണ്‍!. കലര്‍പ്പില്ലാത്തയാള്‍. ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍’ എന്നു പറഞ്ഞാണ് മയോനി ചിത്രങ്ങള്‍ പങ്കുവച്ചത്.

മയോനിയും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണെന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ഗോസിപ്പുകളില്‍ നിറഞ്ഞത്. മയോനിയെ ചേര്‍ത്തുപിടിച്ചുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഗോപി തന്നെ പരോക്ഷ പ്രതികരണവുമായി എത്തിയിരുന്നു. പിന്നാലെയാണ് മയോനിയുടെ പുതിയ പോസ്റ്റും എത്തിയത്.

ജെം ഓഫ് എ പേഴ്‌സണ്‍!. മനസില്‍ കലര്‍പ്പില്ലാത്ത, ശുദ്ധമായ കഴിവും പോസിറ്റിവിറ്റിയും നിറഞ്ഞയാള്‍. ആ ജീവിതം എന്നെ അദ്ഭുതപ്പെടുത്തുന്നു. ജീവിതം അദ്ദേഹത്തെ പിന്നോട്ടടിക്കുന്നില്ല, യാതൊന്നും അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തുന്നില്ല. അതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. സ്വതന്ത്രനായ ആത്മാവാണ് അദ്ദേഹം. ഒരു പക്ഷിയെപ്പോലെ പറന്നുനടന്ന് അദ്ദേഹം ജീവിതയാത്ര തുടരുന്നു. സംഗീതത്തിലൂടെ മാന്ത്രികത സൃഷ്ടിക്കുന്നു. ഓരോ നിമിഷവും അദ്ദേഹം സമ്മാനിക്കുന്ന ലളിതമായ മാന്ത്രികതയ്ക്കു നന്ദി.

പാട്ടിന്റെ പേരിലല്ല ഗോപി വാര്‍ത്തകളില്‍ നിറയാറുള്ളത്. വ്യക്തി ജീവിതമാണ് താരത്തിനെ വൈറലാക്കാറുള്ളത്. അഭയ ഹിരണ്‍മയിയ്‌ക്കൊപ്പമുണ്ടായിരുന്ന നീണ്ട നാളത്തെ ലിവിങ് റിലേഷനും പിന്നീട് അമൃത സുരേഷിനെ വിവാഹം കഴിച്ചതുമെല്ലാം വിമര്‍ശകരെയുണ്ടാക്കി. അടുത്തിടെയായി ഗോപിയും അമൃതയും ഗോപിയും പിരിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മയോനിയും ഗോപിയും ഒന്നിച്ചുള്ള ചിത്രങ്ങളും വൈറലാകുന്നത്.