ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ. മീഡിയ വൺ ചാനൽ !!

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മാധ്യമം മീഡിയ വൺ ന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവ് ഉണ്ടായത്. ഒരു കാരണവയും കൂടാതെയാണ് വിധി പുറത്ത് വിട്ടിരിക്കുന്നത് എന്ന് കാണിച്ച് മാധ്യമ പ്രവർത്തകരും പൊതുസമൂഹവും രംഗത്ത് വന്നിരുന്നു. എന്നാൽ സംപ്രേഷണം തടഞ്ഞത് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ സർക്കാരിന് അനുകൂലമായ വിധിയാണ് പുറത്ത് വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയെ മാനിക്കുകയും സംപ്രേഷണം നിർത്തുമെന്നും കാണിച്ച് മീഡിയ വൺ പങ്കവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്. കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ. പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി. എന്നാണ് ചാനലിൽ നിന്നുള്ള പ്രതികരണം.