മോഹൻലാലോ മമ്മൂട്ടിയോ അല്ല മീനയുടെ ഇഷ്ട്ട നടൻ, അത് മറ്റൊരാൾ!

അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുന്ന താരമാണ് മീന. വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ്…

അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുന്ന താരമാണ് മീന. വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. തന്റെ അഭിനയ ജീവിതത്തിന്റെ നാൽപ്പത് വര്ഷം പൂർത്തിയാക്കിയിരിക്കുകയാണ് മീന. തുടക്കം മുതൽ തന്നെ നായികയായി എത്തിയ താരം ഇപ്പോഴും നായിക വേഷത്തിൽ തന്നെയാണ് പ്രേഷകരുടെ മുന്നിൽ എത്തുന്നത്. 1981 ൽ ബാലതാരമായി സിനിമയിൽ എത്തിയ താരം അവിടുന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. ബാലതാരമായി അഭിനയിച്ച നായകനടന്മാർക്കൊപ്പം തന്നെ നായികയായും താരം അഭിനയിച്ചിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിൽ ആണെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഇന്നും മീനയെ വെല്ലാൻ മറ്റൊരു നായിക നടിക്കും ഇത് വരെ കഴിഞ്ഞിട്ടില്ല.

ഇപ്പോൾ തന്റെ ഇഷ്ട്ടനാടൻ ആരാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മീന. ഇൻസ്റ്റാഗ്രാമിൽ താരം നടത്തിയ ക്യൂ എ സെക്ഷനിൽ ആണ് ആരാധകന്റെ ചോദ്യത്തിന് മീന മറുപടി നൽകിയത്. നിരവധി ചിത്രങ്ങളിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച താരമാണ് മീന. അത് കൊണ്ട് തന്നെ മീന മോഹൻലാലിന്റെ പേരായിരിക്കും പറയുന്നത് എന്നാണു ആരാധകർ കരുതിയത്. എന്നാൽ മോഹൻലാലിനൊപ്പം മാത്രമല്ല, മമ്മൂട്ടിക്കും, ജയറാമിനും സുരേഷ് ഗോപിക്കും ഒപ്പം എല്ലാം മീന അഭിനയിച്ചിരുന്നു. എന്നാൽ മീന പറഞ്ഞത് ഇവരുടെ ആരുടേയും പേര് ആയിരുന്നില്ല.

നെടുമുടി വേണുവാണ് തന്റെ ഇഷ്ടനടൻ എന്നാണ് മീന പറഞ്ഞ മറുപടി. ശിവാജി ഗണേശനും നാഗേശ്വര റാവുമാണ് മീനയുടെ മറ്റ് രണ്ട് പ്രിയപ്പെട്ട അഭിനേതാക്കൾ. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം ബാലതാരമായി തുടക്കം കുറിച്ചതും.