ചിന്മയി ഗർഭിണി, തുറന്നു പറഞ്ഞു താരം!

കഴിഞ്ഞ ദിവസം ആണ് ഗായിക ചിന്മയിയുടെ ഭർതൃ സഹോദരന്റെ വിവാഹം നടന്നത്. ചടങ്ങിനിടയിൽ എടുത്ത ഒരു ചിത്രവും താരം തന്റെ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ഗായിക ഗർഭിണി…

chinmayi about pregnancy

കഴിഞ്ഞ ദിവസം ആണ് ഗായിക ചിന്മയിയുടെ ഭർതൃ സഹോദരന്റെ വിവാഹം നടന്നത്. ചടങ്ങിനിടയിൽ എടുത്ത ഒരു ചിത്രവും താരം തന്റെ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ഗായിക ഗർഭിണി ആണെന്ന താരത്തിലെ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.  യൂട്യൂബ് ചാനലുകളിലും ഫേസ്ബുക്കിലും എല്ലാം വാർത്തകൾ എത്തിയതോടെ ഒടുവിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിന്മയി.

വിവാഹ ചടങ്ങിൽ  ഞാൻ മടിസാര്‍ സാരിയാണ് ധരിച്ചതെന്നും അത്തരം സാരി ധരിക്കുമ്പോള്‍ വയര്‍ അല്‍പം ഉള്ളതായി തോന്നുമെന്നും അതാണ് ഫോട്ടോയിൽ അങ്ങനെ കാണുന്നത് എന്നും അല്ലാതെ താന്‍ ഗര്‍ഭിണി അല്ലെന്നും ആണ് ചിന്മയി വാർത്തയോട് പ്രതികരിച്ചത്. ഇത് ആദ്യമായി അല്ല ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് എന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലിനെ കൊണ്ട് താൻ പൊറുതി മുട്ടി എന്നും ഫോള്ളോവെഴ്സിന്റെ എണ്ണം കൂട്ടാൻ എന്തും ഇത്തരത്തിൽ ഉള്ള ചാനലുകൾ ചെയ്യുമെന്നുമാണ് ചിന്മയി പ്രതികരിച്ചത്.

ചടങ്ങിനിടെ ഒരുപാട് ഓടിനടക്കേണ്ടി വന്നിരുന്നു. അത് കൊണ്ട് തന്നെ സാരി ഒരൽപം അയഞ്ഞിരുന്നു. അത് മാത്രമല്ല തെറ്റായ ദിശയിൽ നിന്നാണ് ആ ചിത്രവും എടുത്തത്. അത് കൊണ്ട് തന്നെയാണ് വയർ ഒരൽപം ഉന്തി നിൽക്കുന്നതായി തോന്നിയത് എന്നും വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും അത് കൊണ്ട് തന്നെ താൻ ഗർഭിണി ആയാൽ അത് പറയുകയോ പറയാതെ ഇരിക്കുകയോ ചെയ്യാമെന്നും താരം പറഞ്ഞു.