എല്ലാവരും കൂടി എന്നെ ചതിച്ചതാണ്, മീനാക്ഷി രവീന്ദ്രൻ

ഇന്ന് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തി മിനിസ്ക്രീൻ പരിപാടിയിലും അതിനു ശേഷം സിനിമയിലും സ്ഥാനം നേടിയ താരമായ മീനാക്ഷി. ഉടൻ പണം എന്ന പരുപാടിയിൽ അവതാരകയായി എത്തിയാണ് മീനാക്ഷി ആരാധകരെ സ്വന്തമാക്കിയത്. അതിനു ശേഷം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു താരം. ഇപ്പോഴിതാ തൻ്റെ പുതിയ ചിത്രമായ തോൽവി എഫ്.സിയുടെ പ്രമോഷന് പോയപ്പോഴുണ്ടായ രസകരമായ ഒരനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് മീനാക്ഷി. മീനാക്ഷിയുടെ വാക്കുകൾ, സിനിമയുടെ പ്രമോഷൻ എന്ന് പറഞ്ഞപ്പോൾ ഒരു മാച്ച് ആണെന്ന് മാത്രമേ പറഞ്ഞുള്ളയിരുന്നു.

എന്നാൽ സത്യത്തിൽ ഞാൻ ഒഴികെ അവിടെ വന്ന എല്ലാവര്ക്കും കളി അറിയാമായിരുന്നു. എനിക്ക് മാത്രമേ ഉള്ളായിരുന്നു ഫുട് ബോളിന്റെ എ ബി സി ഡി അറിയാതിരുന്നത്. എന്ത് കാര്യം ആണെങ്കിലും യാതൊരു ചമ്മലും കൂടാതെ പോസറ്റീവ് സെൻസിൽ എടുക്കുന്ന ആൾ ആണ് ഞാൻ. അത് കൊണ്ട് തന്നെ സിനിമയുടെ പ്രമോഷന് വിളിച്ചപ്പോൾ സിനിമയുടെ പേര് തന്നെ തോൽവി എന്നല്ലേ, അപ്പോൾ തോറ്റാലും കുഴപ്പമില്ല എന്ന സ്പിരിറ്റോടെ ഞാൻ കളിയ്ക്കാൻ ഇറങ്ങി. അവിടെ എത്തിയപ്പോൾ എല്ലാവരും മര്യാദയ്ക്ക് കളിച്ചു. ഞാൻ മാത്രം പുറകിൽ കോഴിക്കുഞ്ഞ് ഓടുന്നത് പോലെ ഓടിക്കൊണ്ട് നടന്ന് നാണംകെട്ടു. എന്റെ കൂടെ ഗ്രൗണ്ടി ഇറങ്ങിയവർക്ക് എല്ലാം നന്നായി തന്നെ കളിക്കാൻ അറിയാം. ഫുൾ സീരിയസ് മാച്ച് ആയിരുന്നു. ഒരു ഫണ്ണും ഉണ്ടായിരുന്നില്ല.

ഈ മാച്ചിന് വേണ്ടി എന്നെ വിളിച്ചപ്പോഴും ഞാൻ കരുതുന്നത് പ്രമോഷൻ അല്ലെ, അപ്പോൾ ഫുൾ സ്ക്രിപ്റ്റഡ് ആയിരിക്കും എന്നാണ്. അങ്ങനെ ഒന്നുമറിയാത്ത ഞാൻ കളിയ്ക്കാൻ വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങി. എന്നെ എല്ലാവരും കൂടി ചതിച്ചതാ. എന്ത് കാര്യവും ഒരു പോസിറ്റിവ് സ്പിരിറ്റിൽ എടുക്കുന്ന ആൾ ആണ് ഞാൻ. എന്നെപ്പോലെ ഒരു ഗെയിം കളിക്കാൻ അറിയാത്ത ഒരാൾ കളിക്കാൻ കാണിച്ച ആ ധൈര്യം സമ്മതിക്കേണ്ടത് തന്നെയാണ്. എന്നെ പോലെ ഒന്നും അറിയാത്ത ഒരാൾ അത്രയും മീഡിയ അവിടെ ഉണ്ടാകും എന്ന് അറിഞ്ഞിട്ടും നാണം കെടുമെന്നും ട്രോൾ കിട്ടുമെന്നും അറിഞ്ഞിട്ടും അവിടെ വന്നു നിന്ന് കളിച്ചു. ശരിക്കും ഞാൻ എല്ലാവരുടെയും പിറകിൽ ഒരു കോഴി കുഞ്ഞിനെ പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് മീനാക്ഷി പറയുന്നത്.