ആ പ്രശ്‌നത്തിൽ എനിക്ക് പ്രതികരിക്കണമെന്ന് തോന്നി പ്രതികരിച്ചു! മതത്തിന്റെ പേരിലല്ല എന്റെ പിതാവിന്  അവർ രക്തം നൽകിയത്, ഷെയിൻ നിഗം 

ഈ അടുത്തിടക്ക് ആയിരുന്നു കളമശേരിയിലെ  സ്ഫോടനം ,ആ സമയത്തു നടൻ ഷെയിൻ നിഗം ഇട്ട സോഷ്യൽ മീഡിയ പോസ്റ്റ് വളരെ വേഗമാണ് വൈറൽ ആയത്, അന്ന് താരത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തു എത്തിയിരുന്നു, ഇപ്പോൾ അതിനെ കുറിച്ച് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ് നടൻ, കളമശേരി പ്രശ്‌നത്തിൽ എനിക്ക് പ്രതികരിക്കണമെന്നു തോന്നി,അപ്പോൾ പ്രതികരിച്ചു ഷെയിൻ പറയുന്നു

എനിക്ക് അപ്പോൾ തോന്നിയ തോന്നലിലാണ് ആ പോസ്റ്റ് ചെയ്യ്തത്, എനിക്ക് തോന്നിയ ഒരു കാര്യമുണ്ട് മതത്തിന്റെ പേരിൽ സമൂഹത്തിൽ ഇടക്കിടക്ക്  വിഷം വിതറുന്നുണ്ട് അതെനിക്ക് തോന്നിയ ഒരു സംഭവമാണ്.  താൻ ഒരിക്കലും രാഷ്ട്രീയം നോക്കിയല്ല ഇതൊന്നും പറയുന്നത്, എന്റെ പിതാവ് അസുഖം ബാധിച്ചു കിടന്നപ്പോൾ രക്തം നൽകാൻ വന്നവരാരും മതവും, രാഷ്ട്രീയവും നോക്കിയല്ല വന്നത് താരം പറയുന്നു

അദ്ദേഹം വയ്യാതിരുന്ന സമയത്തു അദ്ദേഹത്തിന്റെ ജിമ്മിലെ സിമി ചേട്ടൻ, കളമശേരി പോലീസ് യൂണിറ്റിലെ അംഗങ്ങൾ ഇവരെല്ലാം ഇങ്ങോട്ട് വന്നു സഹായം വല്ലതും വേണമോ എന്ന് ചോദിച്ചിട്ടുണ്ട്, അവർ അങ്ങനെ സഹായം ചെയ്യാൻ മതവും, രാഷ്ട്രീയവും നോക്കിയല്ല വന്നിരുന്നത്, ചെറിയ ഒരു വിഷം നമ്മളുടെ സമൂഹത്തിനിടയിൽ വിതറുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, നമ്മൾ ജനിച്ചു ജീവിച്ചാൽ ഒരിക്കൽ മരിക്കണം, യഹോവ കൺവെൻഷൻ സെന്ററിന്റെ സ്ഫോടന൦ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു കാര്യമായിരുന്നു ,അവിടെ ഊഹാപോഹങ്ങൾക്ക് സ്ഥാനമില്ല എന്നും ഇവിടെ രാഷ്ട്രിയവും, മതവും കൂട്ടിച്ചേർക്കരുതെന്നും താരം പറഞ്ഞിരുന്നു