അയാൾ ചതിക്കുകയാണ് എന്ന് അറിയപ്പോഴേക്കും വളരെ വൈകി, മീര വാസുദേവ്

തന്മാത്ര എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മീര നായികയായി എത്തിയതിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ…

തന്മാത്ര എന്ന ഒറ്റ ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മീര നായികയായി എത്തിയതിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു തന്മാത്ര. തന്മാത്രയ്ക്ക് ശേഷം മീരയെ തേടി നിരവധി അവസരങ്ങൾ വരുമെന്ന് കരുതിയെങ്കിലും താൻ പ്രതീക്ഷിച്ച അത്ര അവസരങ്ങൾ ഒന്നും തനിക്ക് ലഭിച്ചിരുന്നില്ല എന്നാണ് മീര പറഞ്ഞത്. വര്ഷങ്ങളോളം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് തിരിച്ച് വരവ് നടത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്.

രണ്ടു വിവാഹം കഴിച്ചു മീര എങ്കിലും രണ്ടു വിവാഹങ്ങളും പരാചയമായിരുന്നു. ആദ്യം മീര വിവാഹം കഴിച്ച വ്യക്തിയിൽ നിന്ന് ശാരീരിക ഉപദ്രവങ്ങൾ വലിയ രീതിയിൽ തന്നെ നേരിടേണ്ടി വന്നു എന്ന് മീര പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശാരീരികമായുള്ള ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നും സഹികെട്ടപ്പോൾ ആണ് അദ്ദേഹവുമായി പിരിഞ്ഞത് എന്നുമാണ് മീര പറഞ്ഞത്. എന്നാൽ അതിനു ശേഷം മറ്റൊരാളെ മീര വിവാഹം കഴിച്ചു എങ്കിലും ആ ബന്ധവും അധികനാൾ നീണ്ടു നിന്നില്ല. പരസ്പ്പരം പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെ രണ്ടാമത്തെ വിവാഹ ബന്ധവും മീര അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോൾ മലയാള സിനിമയിൽ തനിക് അവസരങ്ങൾ കുറഞ്ഞത് എങ്ങനെ എന്ന് പറയുകയാണ് മീര. മലയാള ഭാഷ അറിയാത്തത് കൊണ്ട് തന്നെ ഞാൻ ഇവിടെ ഒരു മാനേജറിനെ വെച്ച്. അയാൾ പറഞ്ഞത് അനുസരിച്ച് ഞാൻ പല സിനിമകളിലും അഭിനയിച്ചു. എന്നാൽ അതൊന്നും വിജയിച്ചില്ല. അയാൾ അയാളുടെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം എന്നെ ഉപയോഗിക്കുകയായിരുന്നു എന്നറിഞ്ഞപ്പോഴേക്കും വൈകി പോയിരുന്നു. എനിക്ക് വന്ന നല്ല അവസരങ്ങൾ എല്ലാം അയാൾ അയാൾക്ക് പ്രിയപ്പെട്ട നായികമാർക്ക് നൽകി. എന്നിട്ട് അയാളുടെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സിനിമകളിൽ മാത്രമാണ് എന്നെ അഭിനയിപ്പിച്ചത്. ഇതൊക്കെ ഞാൻ തിരിച്ചറിഞ്ഞപ്പോഴേക്കും വളരെ വൈകി എന്നുമാണ് മീര പറയുന്നത്.