‘നൂറ് തവണ കണ്ടുകഴിഞ്ഞാലും, ആദ്യമായി കണ്ട ദിനത്തിന്റെ അത്ര തന്നെ ആവേശം’ ചിത്രങ്ങളുമായി കവിത

എത്ര കണ്ടാലും തനിക്ക് മതിവരാത്ത ഇടത്തെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടിയും എഴുത്തുകാരിയുമായ കവിത നായര്‍.   View this post on Instagram   A post shared by 𝗞𝗮𝘃𝗶𝘁𝗵𝗮 𝗡𝗮𝗶𝗿…

എത്ര കണ്ടാലും തനിക്ക് മതിവരാത്ത ഇടത്തെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടിയും എഴുത്തുകാരിയുമായ കവിത നായര്‍.

”വര്‍ഷത്തില്‍ എപ്പോഴും എനിക്ക് സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള സ്ഥലമാണ് ഹംപി, നൂറ് തവണ കണ്ടുകഴിഞ്ഞാലും, തീര്‍ച്ചയായും ആദ്യമായി കണ്ട ദിനത്തിന്റെ അത്ര തന്നെ ആവേശമാണ്. സ്മാരകങ്ങള്‍ക്കും മ്യൂസിയങ്ങള്‍ക്കും അപ്പുറത്തേക്കുള്ള ഒരു യാത്രക്ക് ഇക്കുറി എനിക്ക് അവസരം ലഭിച്ചു. അതിരാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴുള്ള ചിത്രമാണിത്, പിന്നില്‍ ഇവോള്‍വ് ബ്ലാക്ക് റിസോര്‍ട്ട്‌സിന്റെ ഗംഭീരമായ കമലാപൂര്‍ കൊട്ടാരവും കാണാം. തലേന്ന് രാത്രി മഴ പെയ്തിരുന്നു (ഹംപിയിലെ ഈ വര്‍ഷത്തെ ആദ്യത്തെ മണ്‍സൂണ്‍ മഴ) ഇവിടെ ഞാന്‍ എല്ലാം” ഹംപിയില്‍ നിന്നുള്ള പ്രഭാതത്തില്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കവിത കുറിച്ചതിങ്ങനെയായിരുന്നു.

മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് കവിത നായര്‍. സിനിമകളിലും സീരിയലുകളിലും ചാനലുകളിലൂടെയുമൊക്കെ സജീവമായിരിക്കുന്ന പോലെ തന്നെ കവിത സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.