ചുവപ്പില്‍ സുന്ദരിയായി മീര ജാസ്മിന്‍; ബുഡാപെസ്റ്റിലെ അവധിക്കാല ചിത്രങ്ങളുമായി നടി

അടുത്തിടെയായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് നടി മീര ജാസ്മിന്‍. തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ മീര പോസ്റ്റ് ചെയ്യാറുണ്ട്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ മീര പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹംഗറിയുടെ…

അടുത്തിടെയായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് നടി മീര ജാസ്മിന്‍. തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ മീര പോസ്റ്റ് ചെയ്യാറുണ്ട്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ മീര പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍വച്ച് പകര്‍ത്തിയ ചിത്രമാണ് മീര പങ്കുവെച്ചത്. ‘Live life in shades of bright burning red’ എന്ന അടികുറിപ്പോടെയാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CZYqaisPrj9/?utm_source=ig_embed&ig_rid=79b4b9cf-2eea-4f50-bc8c-a231a1815778

ചുവപ്പില്‍ അതിസുന്ദരിയായാണ് മീരയെ ചിത്രത്തില്‍ കാണാനാകുക. സ്‌റ്റൈലിഷ് ലുക്കിലുള്ള മീരയുടെ ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്.
വിനോദയാത്ര, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങി നിരവധി സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ നായികയായിരുന്നു മീര.