രാജമൗലിയുടെ ബ്രഹ്‌മാണ്ഡചിത്രം ആര്‍ ആര്‍ ആറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ ആര്‍ ആറിന്റെ (രൗദ്രം രണം രുധിരം) പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 25നാണ് റിലീസ് ചെയ്യുക. രാജമൗലി ഉള്‍പ്പടെയുള്ളവര്‍ വാര്‍ത്ത…

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ ആര്‍ ആറിന്റെ (രൗദ്രം രണം രുധിരം) പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാര്‍ച്ച് 25നാണ് റിലീസ് ചെയ്യുക. രാജമൗലി ഉള്‍പ്പടെയുള്ളവര്‍ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. നേരത്തെ ജനുവരി ഏഴിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം മൂലം സിനിമയുടെ റിലീസ് തീയത് മാറ്റുകയായിരുന്നു. രാംചരണ്‍ ജൂനിയര്‍ എന്‍ടിആര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം 400 കോടി മുതല്‍മുടക്കിലാണ് ഒരുങ്ങുന്നത്. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്ചേര്‍സ് വിതരണം ചെയ്യുന്നത്.

ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെ റിലീസിന് മുമ്പ് തന്നെ കോടികള്‍ ചിത്രം സ്വന്തമാക്കി. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് ആണ് റൈറ്റ്സ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.