അങ്ങനെ ചോദിക്കുന്നത് ചിലർക്കൊക്കെ ഒരു രസമാണ്, മീര നന്ദൻ

നിരവധി ആരാധകരുള്ള താരമാണ് മീര നന്ദൻ. അവതാരികയിൽ നിന്ന് ആണ് താരം അഭിനയത്തിലേക്ക് ചുവടു വെയ്ക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മഞ്ച് സ്റ്റാർ സിംഗറിൽ അവതാരകയായി എത്തിയതായിരുന്നു മീര.  അവിടെ നിന്നാണ് താരത്തിന് സിനിമയിൽ…

നിരവധി ആരാധകരുള്ള താരമാണ് മീര നന്ദൻ. അവതാരികയിൽ നിന്ന് ആണ് താരം അഭിനയത്തിലേക്ക് ചുവടു വെയ്ക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത മഞ്ച് സ്റ്റാർ സിംഗറിൽ അവതാരകയായി എത്തിയതായിരുന്നു മീര.  അവിടെ നിന്നാണ് താരത്തിന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. മുല്ല എന്ന ചിത്രത്തിൽ  കൂടിയാണ് മീര തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അതിനു ശേഷം നിരവധി അവസരങ്ങൾ അന്ന് താരത്തിന് ലഭിക്കുന്നത്. കുറച്ച് നാളുകൾ കൊണ്ട് അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം എങ്കിലും നിരവധി ആരാധകരാണ് താരത്തിന്ഉള്ളത്.

ഇന്ന് ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവയെല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ മീര തന്റെ വിവാഹ നിശ്ചയ  ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്കും മോശം കമെന്റുകളുമായി നിരവധി പേര് വന്നിരുന്നു. മീരയുടെ വരനെ ബോഡി ഷൈമിങ് നടത്തുന്ന രീതിയിൽ ഉള്ള കമെന്റുകളായിരുന്നു പലരും പങ്കുവെച്ചിരുന്നത്. എന്നാൽ ഇത്തരത്തിൽ വരുന്ന മോശം കമെന്റുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

meera nandan

താൻ ഷോർട്ട്സ് ഇടുമ്പോഴൊക്കെ പലരും മോശം കമെന്റുകളുമായി എത്താറുണ്ട്. എന്നാൽ അതൊന്നും ഞാൻ കാര്യമാക്കാറില്ല. കാരണം നമ്മൾ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്തുന്ന ചിലർ ഉണ്ട്. എന്ത് നല്ല കാര്യം ചെയ്താലും ഇത്തരക്കാർ കുറ്റം മാത്രം പറയാറുണ്ട്. അത്തരത്തിൽ ഉള്ളവർ ആണ് ഇങ്ങനെ സ്ഥിരം കുറ്റം പറഞ്ഞുകൊണ്ട് എത്തുന്നത്.  എന്ത് നല്ല കാര്യം ആയിക്കോട്ടെ നോർമൽ കാര്യം ആയിക്കോട്ടെ അവർ കുറ്റം പറഞ്ഞു കൊണ്ടിരിക്കും. കുറ്റം പറഞ്ഞു കൊണ്ട് അവർ അതിൽ സന്തോഷം കണ്ടെത്തുമ്പോൾ നമ്മളും സന്തോഷത്തോടെ ഇരിക്കാൻ ശ്രദ്ധിക്കണം എന്നുമാണ് മീര പറയുന്നത്.