ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല, മീരനന്ദന്‍

മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിന്റെ ജോഡിയായി ലാല്‍ജോസിന്റെ സംവിധാവനത്തില്‍ പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് മീര നന്ദന്‍. ഇപ്പോള്‍ ദുബായില്‍ ആര്‍ജെയായി ജോലി ചെയ്യുന്ന മീരയുടെ വിവാഹത്തെ…

മുല്ല എന്ന ചിത്രത്തിലൂടെ ദിലീപിന്റെ ജോഡിയായി ലാല്‍ജോസിന്റെ സംവിധാവനത്തില്‍ പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച താരസുന്ദരിയാണ് മീര നന്ദന്‍. ഇപ്പോള്‍ ദുബായില്‍ ആര്‍ജെയായി ജോലി ചെയ്യുന്ന മീരയുടെ വിവാഹത്തെ കുറിച്ചാണ് ആരാധര്‍ക്ക് അറിയുന്നത്. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

മീരനന്ദന്റെ വാക്കുകള്‍,

നവംബര്‍ വരുമ്പോള്‍ പത്ത് മുപ്പത് വയസിന് മുകളിലായില്ലേ. ഇനി എന്നാണ് കല്യാണം എന്ന ചോദ്യമാണ് അവതാരകന്‍ ചോദിച്ചത്. ഞാനിങ്ങനെ സന്തോഷമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ എന്ന ചോദ്യം ആയിരിക്കും സാധാരണ ഗതിയില്‍ ഞാന്‍ പറയുക. അത്രയേ ഉള്ളു. കല്യാണമൊക്കെ സമയമാവുമ്പോള്‍ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേര്‍ ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടില്‍ ഉള്ളത് കൊണ്ട് അവരുടെ കാര്യം ഓര്‍ക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവര്‍ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അതോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുണ്ട്. മുപ്പത്തൊന്ന് വയസ് വരെ ഞാന്‍ കാത്തിരുന്നു.


ഇനി കല്യാണം കഴിക്കുമ്പോള്‍ നല്ലൊരാളും മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാള്‍ തന്നെ ആവണമെന്നുമാണ് ആഗ്രഹം. ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും തനിക്കില്ല. ഇപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ എന്നും മീര നന്ദന്‍ ചോദിക്കുന്നു. എങ്ങനെത്തെ ആളാണ് വരുന്നതെന്ന് നമുക്കൊരിക്കലും പറയാന്‍ പറ്റില്ല.