വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയുടെ ലുക്ക് ഏത് ചിത്രത്തിന്റെ? ഉത്തരമിതാ, ചിത്രങ്ങൾ വൈറൽ

ടർബോ ലുക്കിലെത്തി വോട്ട് ചെയ്ത് നടൻ മമ്മൂട്ടി. വൈറ്റില പൊന്നുരുന്നി യുപി സ്കൂളിലാണ് നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും വോട്ട് രേഖപ്പെടുത്താനെത്തിയത്. ടർബോ ലുക്കിൽ സൺഗ്ലാസ് വെച്ച്‌ മാസ് ലുക്കിലാണ് താരം എത്തിയത്. അടുത്ത…

ടർബോ ലുക്കിലെത്തി വോട്ട് ചെയ്ത് നടൻ മമ്മൂട്ടി. വൈറ്റില പൊന്നുരുന്നി യുപി സ്കൂളിലാണ് നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും വോട്ട് രേഖപ്പെടുത്താനെത്തിയത്. ടർബോ ലുക്കിൽ സൺഗ്ലാസ് വെച്ച്‌ മാസ് ലുക്കിലാണ് താരം എത്തിയത്. അടുത്ത മാസമാണ് ടർബോ റിലീസ് ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണ് ‘ടർബോ’.

ഛായാഗ്രഹണം: വിഷ്ണു ശർമ്മ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി