അവസാനമായി ചിരു എന്നോട് ആവശ്യപ്പെട്ടത് അതായിരുന്നു, ചിരഞ്ജീവിയെ കുറിച്ച് മേഘ്ന

മലയാളികൾക്ക്  ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്, പത്ത് വർഷത്തെ സൗഹൃദത്തിന് പിന്നാലെ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതർ ആയത്, എന്നാൽ രണ്ടു വര്ഷം  തികഞ്ഞപ്പോൾ മേഘ്‌നയെ തനിച്ചാക്കി ചിരഞ്ജീവി യാത്രയായി. സിനിമ ലോകത്തെ…

മലയാളികൾക്ക്  ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്, പത്ത് വർഷത്തെ സൗഹൃദത്തിന് പിന്നാലെ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതർ ആയത്, എന്നാൽ രണ്ടു വര്ഷം  തികഞ്ഞപ്പോൾ മേഘ്‌നയെ തനിച്ചാക്കി ചിരഞ്ജീവി യാത്രയായി. സിനിമ ലോകത്തെ ഒന്നടങ്കം വേദനിപ്പിച്ച വാർത്ത ആയിരുന്നു ചിരഞ്ജീവിയുടെ  മരണം. മേഘ്ന നാലു മാസം ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ വേദന ഒന്ന് ഇരട്ടിയായി. ചിരഞ്ജീവിയുടെ മരണാന്തര ചടങ്ങുകളിൽ അദ്ദേഹത്തെ കെട്ടിപിടിച്ച് കരയുന്ന മേഘ്‌നയുടെ വീഡിയോകളും ചിത്രങ്ങളും എല്ലാവരെയും ദുഖിപ്പിച്ചിരുന്നു.
meghna raj with chiranjeevi
കഴിഞ്ഞ ദിവസം മേഘ്‌നയുടെ സീമന്ത ചടങ്ങായിരുന്നു, താരത്തിന്റെ ബേബി ഷവറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, തന്റെ ചടങ്ങുകളിൽ ചിരഞ്ജീവിയുടെ കട്ട് ഔട്ട് ചിത്രവും മേഘ്‌ന സ്ഥാപിച്ചിരുന്നു, ചിത്രങ്ങളെ അത്രയേറെ ശ്രദ്ധേയമാക്കിയതും അത് തന്നെയായിരുന്നു, മേഘ്‌നക്ക് ചിരഞ്ജീവിയോടുള്ള സ്നേഹത്തിന്റെ ആഴം ആ ചിത്രങ്ങളിൽ നിന്നും വ്യക്തമാക്കാൻ സാധിക്കുന്നതായിരുന്നു.

ഇപ്പോൾ ചിരഞ്ജീവിയുടെ മരണത്തെ കുറിച്ച് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ് താരം. മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ  അത് ഒരു ഞായറാഴ്ച്ചയായിരുന്നു. സഹോദരന്‍ ധ്രുവിനും ഭാര്യയ്ക്കും ഒപ്പം വീടിന് പുറത്ത് നില്‍ക്കുമ്ബോഴാണ് ചിരു കുഴഞ്ഞു വീണെന്ന് അകത്ത് നിന്ന് അച്ഛന്‍ വിളിച്ച്‌ പറയുന്നത്. ഇടയ്ക്ക് ബോധം വന്നെങ്കിലും പെട്ടെന്ന് വീണ്ടും ബോധരഹിതനായി. ഉടനെ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഹൃദയാഘാതാമാണെന്ന് ഞങ്ങളെ ഡോക്ടര്‍മാര്‍ അറിയിച്ചു. എല്ലാം പെട്ടെന്നായിരുന്നു. വീട്ടില്‍ വച്ച്‌ ബോധം വന്ന ആ ചെറിയ നിമിഷവും നീ വിഷമിക്കരുതെന്നാണ് ചിരു എന്നോട് പറഞ്ഞത്. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍