കേരള സ്റ്റോറിയിൽ പറയുന്നത് ശരിയായ കാര്യങ്ങൾ തന്നെയാണ്

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു മേനക സുരേഷ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മേനക നിര്‍മ്മാതാവ് ജി സുരേഷ്‌കുമാറിനെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത മേനക തിരിച്ചു വരികയും…

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു മേനക സുരേഷ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മേനക നിര്‍മ്മാതാവ് ജി സുരേഷ്‌കുമാറിനെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത മേനക തിരിച്ചു വരികയും സിനിമയിലും മിനിസ്‌ക്രീനിലും സജീവമാവുകയും ചെയ്തു. മകള്‍ കീര്‍ത്തി സുരേഷും മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമാമേഖലയിലേക്കെത്തിയിരുന്നു. കീര്‍ത്തി ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി മാറിക്കഴിഞ്ഞു. ബാലതാരമായി സിനിമയിലെത്തിയ കീര്‍ത്തി മോഹന്‍ലാല്‍ നായകനായ ഗീതാഞ്ജലിയിലൂടെയാണ് നായകയായി അരങ്ങേറിയത്. ഇന്ന് തെന്നിന്ത്യയിലെ മികച്ച നായികമാരിൽ ഒരാൾ ആണ് കീർത്തി സുരേഷ്.

കഴിഞ്ഞ ദിവസമാണ് കേരളാ സ്റ്റോറി എന്ന സിനിമ റിലീസ് ആയത്. എന്നാൽ നിരവധി വിവാദങ്ങൾ ആണ് ചിത്രത്തിനെതിരെ ഉണ്ടായത്. എന്നാൽ ഇപ്പോൾ ചിത്രത്തിനെ പിൻതുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മേനക. കേരളാ സ്റ്റോറിൽ പറയുന്നത് വിവാഹത്തിൽ കൂടി സ്ത്രീകളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി വിദേശത്തേക്ക് അയക്കുന്ന കഥയാണ് പറയുന്നത്. ഇതിനെതിരെയാണ് നിരവധി വിമര്ശനങ്ങളും വിവാദങ്ങളും എല്ലാം ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസമാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ ചിത്രം ആദ്യ ദിവസം തന്നെ കണ്ടിട്ട് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുയാണ് മേനകയും സുരേഷും.

മേനക പറയുന്നത് ഇങ്ങനെ, വളരെ നല്ല സിനിമയാണ് ഇത്. നമ്മൾ പത്രത്തിലും ടിവിയിലും എല്ലാം കാണുന്ന സംഭവങ്ങൾ തന്നെയല്ലേ സിനിമയിൽ പറയുന്നത്. നമ്മുടെ അയൽപക്കങ്ങളിലും സുഹൃത്തുക്കളുടെ അടുത്തുനിന്നും കേൾക്കുന്നത് തന്നെയാണ് ഇതെല്ലാം. സത്യമായ കാര്യങ്ങൾ ആണ് സിനിമയിൽ പറയുന്നത് എന്നുമാണ് ചിത്രം കണ്ടതിന് ശേഷം മേനക പ്രതികരിച്ചിരിക്കുന്നത്. ആരെയും മോശമായി ചിത്രീകരിച്ച സിനിമ അല്ല കേരള സ്റ്റോറിയെന്നും ഈ നാട്ടിൽ നടന്ന കാര്യങ്ങൾ മാത്രമേ ചിത്രത്തിൽ പറയുന്നുള്ളു എന്നുമാണ് സുരേഷ് കുമാർ പ്രതികരിച്ചത്.