മുകേഷും ഉണ്ണി മുകുന്ദനും കാഥികന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ കാണാം!

ജയരാജ് ഒരുക്കുന്ന പുതിയ ചിത്രം കാഥികന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദനും മുകേഷമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഷാജി…

ജയരാജ് ഒരുക്കുന്ന പുതിയ ചിത്രം കാഥികന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദനും മുകേഷമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ.

സഞ്‌ജോയി ചൌധരിയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സഞ്‌ജോയിയുടെ ഈണങ്ങൾക്ക് വരികൾ ചിട്ടപ്പെടുത്തുന്നത് വയലാർ ശരത് ചന്ദ്ര വർമ്മയാണ്. വിപിൻ വിശ്വകർമ്മയാണ് ചിത്രത്തിന്റെ എഡിറ്റർ.വൈഡ് സ്‌ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദും ജയരാജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ സജി കോട്ടയം, ആർട്ട് മജീഷ് ചേർത്തല, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂംസ് ഫെമിന ജബ്ബാർ.

സൗണ്ട് വിനോദ് പി. ശിവറാം, കളറിസ്റ്റ് പോയറ്റിക്‌സ്, സ്റ്റിൽസ് ജയപ്രകാശ്, ഡിസൈൻ എസ്‌കെഡി ഫാക്ടറി. മെയ് 26ന് ‘കാഥികൻ’ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ. എ.എസ്. ദിനേശ്. അതേസമയം ജയരാജ് ഒരുക്കുന്ന സുരേഷ് ഗോപി ചിത്രം ഒരു പെരുങ്കളിയാട്ടത്തിൻറെ ചിത്രീകരണം മാർച്ച് അവസാനത്തോടെ കഴിഞ്ഞിരുന്നു.സുരേഷ് ഗോപി നായകനാകുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അനശ്വര രാജൻ, ബി എസ് അവിനാശ് എന്നിവരും ചിത്രത്തിലുണ്ട്.